ജോസ് മാർട്ടിൻ
കോഴിക്കോട്: കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ ഈ വർഷത്തെ പ്രോലൈഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന പതാക പ്രയാണം ബിഷപ്പ് വർഗീസ് ചക്കാലക്കൽ ഉത്ഘാടനം ചെയ്തു. കോഴിക്കോടു സെന്റ് ജോസഫ് പള്ളിയിൽ നിന്ന് ആരംഭിച്ച പതാക പ്രയാണത്തിന്റെ ഉത്ഘാടനം കോഡിനേറ്റർമാരായ ഡോ.ഫ്രാൻസീസ് ജെ.ആറാടൻ, ടോമി പ്ലാത്തോട്ടം എന്നിവർക്ക് പതാക കൈമാറിക്കൊണ്ടാണ് നിർവ്വഹിച്ചത്.
ജീവന്റെ സംരക്ഷരണത്തിനായ് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന പ്രോലൈഫ് പ്രവർത്തകരെ ബിഷപ്പ് വർഗീസ് ചക്കാലക്കൽ അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ പ്രോലൈഫ് ദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോൺസൺ ചൂരേ പറമ്പിൽ, സെക്രട്ടറിമാരായ ബിജു കോട്ടേപറമ്പിൽ, സെമിലി, ജനറൽ കൺവീനർ മോൻസി ജോർജ്, ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, സാബു ജോസ്, ജോർജ് എഫ് സേവ്യർ, രൂപതാ ആനിമേറ്റർമാരായ സിസ്റ്റർ സിമ്മി ജോസഫ്, സിസ്റ്റർ മെർളി, താമരശ്ശേരി രൂപത പ്രസിഡന്റ് സജീവ് പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകിയതായി രൂപതാ പി.ആർ.ഓ. ഫാ.നിദിൻ ആന്റണി അറിയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.