സ്വന്തം ലേഖകൻ
കൽപ്പറ്റ: കോഴിക്കോട് രൂപതയിലെ സി.എൽ.സി.യ്ക്ക് നവചൈതന്യം പകർന്നുകൊണ്ട് Bethel-2019 നടത്തപ്പെട്ടു. കൽപ്പറ്റ തിരുഹൃദയ ദേവാലയത്തിൽ വച്ചായിരുന്നു ക്രിസ്തുമസിനോടനുബന്ധിച്ച് സി.എൽ.സി.യുടെ നേതൃത്വത്തിൽ Bethel-2019 എന്ന പേരിൽ രൂപതാ കൺവെൻഷനും ക്രിസ്‌തുമസ് ആഘോഷവും സംഘടിപ്പിക്കപ്പെട്ടത്.
മോൺ.ജെൻസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം നിർവഹിച്ച Bethel-2019-ന് കോഴിക്കോട് രൂപതാ സി.എൽ.സി. ഡയറ്ടർ ഫാ.ഡാനി ജോസഫ് സ്വാഗതം ആശംസിച്ചു. ക്രിസ്തു കേന്ദ്രീകൃതവും, മരിയഭക്തിയിലധിഷ്ഠിതവും, സമൂഹോന്മുഖവുമായ ജീവിതം നയിക്കാൻ എല്ലാപേർക്കും സാധിക്കട്ടെയെന്നും, പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശു അതിന് നമ്മെ സഹായിക്കട്ടെയെന്നും മോൺ.ജെൻസൺ ആശംസിച്ചു. തുടർന്ന്, ഫാ.വില്യം രാജൻ മുഖ്യപ്രഭാഷണം നടത്തി.
ഫാ. ജോൺ വെട്ടിമല, മേഖലാ ഡയറക്ടർ ഫാ.ലാൽ, രൂപതാ പ്രസിഡന്റ് അഗസ്റ്റിൻ, കോ-ഓർഡിനേറ്റർ ശ്രീ.ഷാജൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡഗ്ലസ്, മേഖല പ്രസിഡന്റുമാരായ ആൽബർട്ട്, പ്രബീഷ് എന്നിവർ ആശംസൾ അർപ്പിച്ച് സംസാരിച്ചു.
“Bethel-2019”-ൽ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മേഖലകളിൽ നിന്നായി 300 ഓളം രൂപതാ പ്രതിനിധികൾ പങ്കെടുത്തു. സി.എൽ.സി. അംഗങ്ങൾ അവതരിപ്പിച്ച വിവിധതരം കലാപരിപാടികൾ പരിപാടിയുടെ ശോഭവർധിപ്പിച്ചു.
450 വർഷത്തിലധികം പാരമ്പര്യമുള്ള മരിയൻ സൊഡാലിറ്റി എന്നറിയപ്പെട്ടിരുന്ന ക്രിസ്റ്റ്യൻ ലൈഫ്
കമ്മ്യൂണിറ്റി പ്രസ്ഥാനമാണ് സി.എൽ.സി. ക്രിസ്തു കേന്ദ്രീകൃതവും, മരിയഭക്തിയിലധിഷ്ഠിതവും, സമൂഹോന്മുഖവുമായ ഇഗ്നേഷ്യൻ ആദ്ധ്യാത്മികതയാണ് സി.എൽ.സി.പിന്തുടരുന്നത്. അനുദിനജീവിതത്തിലെ എല്ലാ സംഭവങ്ങളിലും അനുഭവങ്ങളിലും ദൈവഹിതം വിവേചിച്ചറിഞ്ഞ് ജീവിക്കുകയും, സകലരുടേയും സമഗ്രവിമോചനത്തിനായും തങ്ങളെത്തന്നെ നിരുപാധികവും ശാശ്വതവും പൂർണ്ണവുമായും സമർപ്പിക്കുന്നവരുടെ കൂട്ടായ്മയായാണ് സി.എൽ.സി. അറിയപ്പെടുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.