സ്വന്തം ലേഖകൻ
കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികനായ ഫാ.പോള്‍ മാബ്ര നിര്യാതനായി 83 വയസായിരുന്നു. സംസ്‌കാരശുശ്രൂഷകള്‍ 24ന് ശനിയാഴ്ച വൈകീട്ട് 3 മണിക്ക് അച്ചന്റെ സഹോദരന്‍ ജോസഫിന്റെ കോട്ടുവള്ളിയിലുള്ള വസതിയില്‍ ആരംഭിക്കും. തുടർന്ന്, 4 മണിക്ക് കോട്ടുവള്ളി സെന്റ് സെബാസ്ത്യൻസ് ദേവാലയത്തില്‍ വച്ച് നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ബിഷപ്പ് ജോസഫ് കാരിക്കശേരി മുഖ്യകാര്‍മികത്വം നൽകും.
1963 മാര്‍ച്ച് 19ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
വല്ലാര്‍പാടം പരിശുദ്ധാരൂപിയുടെ ബസിലിക്ക, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കകളിലും; കുഞ്ഞിത്തൈ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍, കാര മൗണ്ട് കാര്‍മല്‍, വടുതല സെന്റ് ആന്റണീസ്, ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ്, മൂത്തേടം സെന്റ് മേരി മാഗ്ദലിന്‍, ചാത്തനാട് സെന്റ് വിന്‍സെന്റ് ഫെറര്‍, തുരുത്തൂര്‍ സെന്റ് തോമസ്, ചെറുവൈപ്പ് അമലോത്ഭവമാതാ, അരിപ്പാലം സേക്രഡ് ഹാര്‍ട്ട്, എറിയാട് ഫാത്തിമമാതാ തുടങ്ങിയ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. കൂടാതെ, മൂത്തേടം പി.എസ്.ഹോസ്പിറ്റല്‍ ഡയറക്ടറായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
2011 മുതല്‍ വടക്കന്‍പറവൂര്‍ ജൂബിലിഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു.
കോട്ടുവള്ളി പരേതരായ മാബ്ര വര്‍ക്കിയും, മറിയവുമാണ് മാതാപിതാക്കള്‍. ജോസഫ്, മൈക്കിള്‍, പരേതരായ ബ്രിജിത്ത, കൊച്ചുമറിയം, ദേവസി, ആന്റണി എന്നിവര്‍ സഹോദരങ്ങളാണ്.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന് കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.