
സ്വന്തം ലേഖകൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദീകൻ മോൺ.ജോർജ് ചുള്ളിക്കാട്ട് നിര്യാതനായി, 85 വയസായിരുന്നു. പറവൂർ ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സംസ്ക്കാരം നാളെ (ഒക്ടോബർ 1) വൈകീട്ട് 4-ന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലാണു.
നാളെ രാവിലെ 7 വരെ പറവൂർ ജൂബിലി ഹോമിൽ പൊതു ദർശനത്തിനു വെയ്ക്കുകയും തുടർന്ന് കോട്ടു വള്ളിയിലെ സ്വഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കാനായി കൊണ്ടുപോകും. 2.30-ന് ഭവനത്തിൽ വച്ച് സംസ്കാര ശുശൂഷയുടെ ആദ്യഭാഗം ആരംഭിക്കുമെന്നും, ശേഷം 3 മുതൽ കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ദൈവാലയത്തിൽ പൊതു ദർശന സൗകര്യം ഉണ്ടായിരിക്കുമെന്നും കോട്ടപ്പുറം രൂപതാ പി.ആർ.ഓ. ഫാ.റോക്കി റോബി കളത്തിൽ പറഞ്ഞു.
കോട്ടപ്പുറം രൂപത ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ, വിവാഹ കോടതി ജഡ്ജി, കളമശേരി സെന്റ് പോൾസ് കോളജ് ജൂനിയർ ലക്ച്ചറർ, കളമശേരി എൽ.എഫ്.ഐ.ടി.സി. അസിസ്റ്റന്റ് മാനേജർ, പറവൂർ ജൂബിലി ഹോം ഡയറക്ടർ, എന്നീ നിലകളിലും; കൂട്ടുകാട് ലിറ്റിൽ ഫ്ളവർ, പനങ്ങാട് സെന്റ് ആന്റണീസ്, ചാത്തനാട് സെന്റ് വിൻസന്റ് ഫെറർ, കോതാട് സേക്രട്ട് ഹാർട്ട്, ചേരാനെല്ലൂർ സെന്റ് ജെയിംസ്, ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ, തുരുത്തുർ സെന്റ് തോമസ്, കാരമൗണ്ട് കാർമ്മൽ പള്ളികളിൽ വികാരിയായും; മേത്തല സെന്റ് ജൂഡ് പള്ളിയിൽ പ്രീസ്റ്റ് ഇൻ ചാർജ്ജായും;പാലാരിവട്ടം ജോൺ ദ ബാപ്റ്റിസ്റ്റ്, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, കുഞ്ഞിതൈ സെന്റ് ഫ്രാൻസിസ് സേവ്യർ, തൈക്കൂടം സെന്റ് റാഫേൽസ്, മാമംഗലം മൗണ്ട് കാർമ്മൽ പള്ളികളിൽ വികാർ കോർപ്പൊറേറ്ററായും സേവനം ചെയ്തിട്ടുണ്ട്.
1966 ജനുവരി 29 ന് ആർച്ച്ബിഷപ്പ് ഡോ.ജോസഫ് അട്ടിപ്പേറ്റിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ഇടവക പരേതരായ മൈക്കിൾ – എലിസബത്ത് ദമ്പതികളുടെ മകനാണു. സഹോദരങ്ങൾ: പൗളി, മേരി, ഫിലോമിന പരേതരായ ദുമ്മിനി, ജോൺ, അംബ്രോസ്, ആൻസിലി, ജോസഫ്, ജോർജ്, ചിന്നമ്മ.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.