Categories: Kerala

ഫാ.റോക്കി റോബി കളത്തിൽ കോട്ടപ്പുറം രൂപതാ വികാരി ജനറൽ

ഫെബ്രുവരി 9 ന് ചുമതലയേൽക്കും...

ജോസ് മാർട്ടിൻ

കോട്ടപ്പുറം: ഫാ.റോക്കി റോബി കളത്തിലിനെ കോട്ടപ്പുറം രൂപതയുടെ വികാരി ജനറലായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. ഫെബ്രുവരി 9 ന് ചുമതലയേൽക്കും. മോൺ ഡോ. ആന്റെണി കുരിശിങ്കൽ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക വികാരിയായും റെക്ടറായും ചുമതല ഏൽക്കുന്ന ഒഴിവിലാണ് നിയമനം.

മുളങ്കുന്നത്തുകാവ് സാൻജോസ് ഭവൻ ഡയറക്ടർ, രൂപത പിആർഒ, രൂപത ആലോചന സമിതി അംഗം, തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാർ കോർപ്പറേറ്റർ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെഎൽസിഎച്ച്എ) ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു ഫാ.റോക്കി റോബി കളത്തിൽ.

കോട്ടപ്പുറം രൂപത എപ്പിസ്കോപ്പൽ വികാരി, കേരള ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്റർ, കെആർഎൽസിബിസി മീഡിയ കമ്മീഷൻ ഡയറക്ടർ, വടക്കൻ പറവൂർ ഡോൺ ബോസ്കോ ആശുപത്രി ജോയിന്റ് ഡയറക്ടർ, ഡയറക്ടർ, ഫൊറോന വികാരി, തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാരി, മുനമ്പം ഹോളി ഫാമിലി പള്ളി വികാരി, കോട്ടപ്പുറം രൂപത ഹെറിറേറജ് കമീഷൻ ഡയറക്ടർ, മീഡിയ കമ്മീഷൻ ഡയറക്ടർ, ജാഗ്രത കമ്മീഷൻ ഡയറക്ടർ, കോട്ടപ്പുറം രൂപത മതബോധനം-ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ, കോട്ടപ്പുറം വികാസ് – അൽബർട്ടൈൻ ആനിമേഷൻ സെന്റർ ഡയറക്ടർ, വടക്കൻ പറവൂർ ജൂബിലി ഹോം ഡയറക്ടർ, രൂപത തിരുബാലസഖ്യം അൾത്താര ബാലസംഘടന ഡയറക്ടർ, കെഎൽസിഡബ്ല്യുഎ ഡയറക്ടർ, കുറ്റിക്കാട് – കൂർക്കമറ്റം സെന്റ് ആന്റണീസ് മൈനർ സെമിനാരി റെക്ടർ – ഇൻ- ചാർജ്, മണലിക്കാട് സെന്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി വൈസ് റെക്ടർ, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ പള്ളികളിൽ സഹവികാരി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

തത്വശാസ്ത്രത്തിൽ ബിരുദാനനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. കോട്ടപ്പുറം രൂപതയിലെ ചാലക്കുടി ഹോളി ഫാമിലി ഇടവകയിൽ ആളൂരിലെ കളത്തിൽ  വർഗ്ഗീസ് – കൊച്ചുത്രേസ്യ ദമ്പതികളുടെ മകനാണ്. 2003 ജനുവരി ഒന്നിനാണ് വൈദീകപട്ടം സ്വീകരിച്ചത്.

vox_editor

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

23 hours ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

6 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

7 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago