സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലത്തെ ഹരിതാഭമാക്കാൻ എല്ലാ സമുദായങ്ങൾക്കും കടമയുണ്ടെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി. ഇതിന് സർക്കാർ തലത്തിൽ നടന്നുവരുന്ന പദ്ധതികളെയും പ്രവർത്തനങ്ങളെയും ബിഷപ് അഭിനന്ദിച്ചു.
സർക്കാരിനൊപ്പം ചേർന്ന് വ്യക്തികൾക്കും സമുദായങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനായി അനേകം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രൂപത പാസ്റ്ററൽ സെന്ററിൽ വൃക്ഷത്തൈ നട്ടശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മെത്രാഭിഷേക ചടങ്ങിന് ഹരിതചട്ടം പാലിച്ചതും വൃക്ഷത്തൈകൾ നട്ടതും പോലെയുള്ള മാതൃകാപരവും അനുകരണീയവുമായ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കൂടുതൽ കൊല്ലം രൂപതയിൽ ആകമാനം നടപ്പിലാക്കുമെന്നും ബിഷപ് വ്യക്തമാക്കി.
രൂപതാ എപ്പിസ്കോപ്പൽ വികാർ ഡോ. ബൈജു ജൂലിയാന്റെ നാമഹേതു തിരുനാൾ ആഘോഷവും രൂപതാ എപ്പിസ്കോപ്പൽ വികാരിയായി ചുമതലയേറ്റതിന്റെ അഭിനന്ദനയോഗ ഉദ്ഘാടനവും രൂപതാതല പരിസ്ഥിതി ദിനാചരണവും ബിഷപ് ഉദ്ഘാടനം ചെയ്തു.
ഫാ.ജോൺ ബ്രിട്ടോയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ.അൽഫോൺസ്, ഫാ.ജോളി ഏബ്രഹാം, ഫാ,.ബിനു തോമസ്, സജീവ് പരിശവിള തുടങ്ങിയവർ പ്രസംഗിച്ചു.
നാമഹേതു തിരുനാൾ പോലെയുള്ള എല്ലാ ആഘോഷങ്ങളും രൂപതയിൽ പരിസ്ഥിതി സൗഹൃദചട്ടം പാലിച്ചായിരിക്കുമെന്ന് മറുപടി പ്രസംഗത്തിൽ ഡോ. ബൈജു ജൂലിയാൻ പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.