ശശികുമാർ
നെയ്യാറ്റിൻകര: കൊറോണ ജാഗ്രതയുടെ ഭാഗമായി ലേബർ ഓഫീസിലേക്കുള്ള ഫേസ് മാസ്കുകൾ നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (NIDS) കേന്ദ്ര ഓഫീസിൽ നിന്നും കൈമാറി. 525 മാസ്ക്കുകളാണ് തിരുവനന്തപുരം ജില്ല ലേബർ ഓഫീസർ ശ്രീ.ജി.വിജയകുമാറിന് രൂപതാ നിഡ്സ് പ്രവർത്തകരായ ശ്രീ.ബിജു, ശ്രീ.ശശികുമാർ, ശ്രീ.ജയരാജ് എന്നിവർ ചേർന്ന് കൈമാറിയത്.
കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി രൂപതയിലെ വിവിധ ഇടവകകളിലെ നിഡ്സ് യൂണിറ്റുകളെ കേന്ദ്രീകരിച്ചാണ് ഫേസ് മാസ്ക്കുകളുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. നിഡ്‌സിന്റെ പ്രവർത്തനങ്ങൾ നിതാന്തജാഗ്രതയോടെയാണ് മുന്നേറുന്നതെന്നും, ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളോട് കൈകോർത്ത് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ പറഞ്ഞു.
കൂടാതെ, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ലോകത്തിലെ തന്നെ 2 മത്തെ ഹ്യൂമാനിറ്റേറിയന്‍ നെറ്റ് വർക്കായ കാരിത്താസ് ഇന്ത്യയുടെയും സഹകരണത്തോടെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലെ 11 മേഖലകളിൽ എമര്‍ജന്‍സി റെസ്പേണ്‍സ് ടീം രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ് നിഡ്സ്.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.