
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചിയുടെ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി കെ.സി.വൈ.എം. കൊച്ചി രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ആദ്യ സാന്തക്രൂസ് പള്ളിയുടെ ഭാഗമായി നിലകൊള്ളുന്ന കല്ലുകൾക്ക് മുന്നിൽ യുവജനങ്ങൾ സംഘടിച്ചു. ഇന്ത്യയിൽ പാശ്ചാത്യ രീതിയിൽ നിർമ്മിച്ചതിൽ ആദ്യത്തെ ദേവാലങ്ങളിൽ ഇന്ന് മണ്ണിന് മുകളിൽ അവശേഷിക്കുന്നത് രണ്ട് തൂണുകൾ മാത്രമാണ്.
രൂപത പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ച ചടങ്ങ് കൊച്ചി എം.എൽ.എ. ശ്രീ കെ.ജെ.മാക്സി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, രൂപത ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശേരി, ഫാ.സനീഷ് പുളിക്കപറമ്പിൽ, മുൻ രൂപത പ്രസിഡന്റ്‌മാരായ ലിനു തോമസ്, ജോസ് പള്ളിപ്പാടൻ,ആൻസിൽ ആന്റണി,തോബിത പിറ്റി, ടൈറ്റസ് വിജെ, ടിഫി ഫ്രാൻസിസ്,ഡാൽവിൻ ഡിസിൽവ എന്നിവർ സംസാരിച്ചു.
ചരിത്രം ഇങ്ങനെ: 1506-ൽ പോർച്ചുഗീസുകാർ നിർമ്മിക്കുകയും, 1663-ൽ ഡച്ചുകാർ തങ്ങളുടെ ആയുധപുരകളാക്കാൻ ഭാഗീകമായി നശിപ്പിക്കുകയും,1795-ൽ ബ്രിട്ടീഷ്കാർ പൂർണ്ണമായും തകർക്കുകയും ചെയ്ത സാന്താക്രൂസ് ദേവാലത്തിന്റെ ഭാഗമാണ് അവശേഷിക്കുന്ന തൂണുകൾ.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.