ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.വൈ.എം.ന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി.തോമസ് മൂറിന്റെ തിരുനാൾ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് മൂർ ദിനാചരണം നടത്തി. കൊച്ചി രൂപതാ വികാരി ജനറൽ മോൺ.പീറ്റർ ചടയങ്ങാട്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അധികാരങ്ങൾക്കും സ്ഥാനമാനങ്ങൾക്കും അതീതമായി വിശ്വാസത്തിന് വേണ്ടി നിലകൊണ്ട് രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്റെ ജീവിതം യുവജനങ്ങൾക്ക് ഉത്തമ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ബിജോ പി.ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, ഫാ.അർഥർ അറക്കൽ, ഫാ.മെൽറ്റസ് കൊല്ലേരി, സിബിൻ സാമുവൽ, ജോസ് പള്ളിപ്പാടൻ, കാസി പൂപ്പന തുടങ്ങിയവർ പ്രസംഗിച്ചു.
വി.തോമസ് മൂറിന്റെ തിരുനാൾ ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിരുനാൾ ദിവ്യബലിയും നടത്തി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.