സ്വന്തം ലേഖകൻ
കൊച്ചി: പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്ത ഒരുവർഷം നീണ്ടുനിന്ന വിശുദ്ധ യൗസേപ്പിതാ വര്‍ഷാചരണത്തിന് കേരളസഭയിൽ സമാപനമായി. പി.ഓ.സി.യില്‍ നടന്നുവന്ന കെ.സി.ബി.സി. ശീതകാല സമ്മേളനത്തിൽ വച്ചായിരുന്നു കേരളസഭാതല വിശുദ്ധ യൗസേപ്പിതാ വര്‍ഷാചരണത്തിന്റെ കേരളസഭാതല സമാപനം നടത്തിയത്.
കുടുംബങ്ങളുടെയും സഭയുടെയും സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കാനും അനുഭവിക്കാനും വിശുദ്ധന്റെ വര്‍ഷാചരണത്തിലൂടെ കേരളസഭയ്ക്കു സാധിച്ചതായി കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനമനുസരിച്ചുള്ള യൗസേപ്പിതാവിന്റെ വര്‍ഷം കേരളസഭയിലെങ്ങും സജീവമായി ആചരിച്ചുവെന്നും, വിവിധ രീതികളില്‍ വിശുദ്ധന്റെ ജീവിതവും സന്ദേശവും അനേകരിലേക്ക് എത്തിക്കാന്‍ വര്‍ഷാചരണം സഹായകമായിട്ടുണ്ടെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെ.സി.എം.എസ്. പ്രസിഡന്റ് ഫാ.സെബാസ്റ്റ്യന്‍ ജെക്കോബി, സി.എം.ഐ. പ്രിയോര്‍ ജനറാള്‍ റവ.ഡോ.തോമസ് ചാത്തംപറമ്പില്‍, കെ.സി.സി. സെക്രട്ടറി ജെസി ജെയിംസ്, ഫാ.സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തിൽ വച്ച് ജോസഫ് എന്ന പേരുള്ള മെത്രാന്മാരെയും വൈദികരെയും ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. വിശുദ്ധ യൗസേപ്പിതാ വര്‍ഷാചരണ കൃതജ്ഞതാബലിയ്ക്ക് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.