Categories: Kerala

കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുൻ സംസ്ഥാന അധ്യക്ഷൻ ലാൽ കോയിൽപ്പറമ്പിൽ അന്തരിച്ചു

കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുൻ സംസ്ഥാന അധ്യക്ഷൻ ലാൽ കോയിൽപ്പറമ്പിൽ അന്തരിച്ചു

ജോസ്‌ മാർട്ടിൻ

ആലപ്പുഴ: പാർശ്വവൽക്കരിക്കപ്പെട്ട തീരദേശ ജനതയുടെ ശബ്ദമായിരുന്ന ലാൽ കോയിൽപ്പറമ്പിൽ അന്തരിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഒന്നര ദശാബ്ദത്തോളം പോരാട്ടം നടത്തി നിരവധി സമരങ്ങൾ മുന്നിൽ നിന്ന് നയിച്ച് ആഴ്ച്ചകളോളം ജയിലിൽ വാസം അനുഷ്ട്ടിച്ചിട്ടുണ്ട്.

1985 -90 കാലഘട്ടത്തിലെ കെ.സി.വൈ.എം. പ്രവർത്തകർക്ക് ആവേശമായിരുന്ന ലാൽ കോയിൽപ്പറമ്പിൽ കെ.സി.വൈ.എമ്മി.ന്റെ ആലപ്പുഴ രൂപതാ പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

അർത്തുങ്കൽ ഫിഷിങ് ഹാർബറിനു വേണ്ടി മുൻകൈ എടുക്കുകയും, എ.കെ.ആന്റണി മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം നൽകിയത്‌ ലാലിന്റെ ആവശ്യ പ്രകാരമായിരുന്നു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനു അർത്തുങ്കലിൽ സ്വന്തമായി സ്ഥലവും കെട്ടിടവും നിർമിച്ചത് ലാലിന്റെ ശ്രമഫലമായിട്ട്‌ ആയിരുന്നു. ഇവിടെ വനിതകൾക്കു വേണ്ടി ബുക്ക് ബൈൻഡിങ് യൂണിറ്റും, കയർ ഉൽപ്പന്ന നിർമാണ യൂണിറ്റും സ്ഥാപിച്ചു. മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ട്യൂഷൻ സെന്ററുകളും തുടങ്ങി.

ലാൽ കോയിൽപ്പറമ്പിലിന്റെ വേർപാട് തീരദേശവാസികൾക്കും, മത്സ്യതൊഴിലാളികൾക്കും, ആലപ്പുഴ രൂപതക്കും തീരാ നഷ്ട്ടമാണെണെന്നും ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.പയസ് ആറാട്ടകുളം കാത്തോലിക് വോസ്സിനോട്‌ പറഞ്ഞു.

ശ്രീ.ലാൽ കോയിപ്പറമ്പിൽ നമ്മളിൽ നിന്ന് വേർപിരിഞ്ഞിക്കുന്ന വാർത്ത ഏറെ വേദനയോടെ അംഗീകരിക്കുകയാണ് ഒരു സമൂഹത്തിന്റെയും സമുദായത്തിന്റെയും പ്രത്യേകിച്ചും തീരദേശ ജനതയുടെ സ്വരവും ആവേശവുമാകാൻ എക്കാലത്തെയും ശ്രമിച്ച ഒരു വക്തിത്വമാണ് ലാൽ കോയിൽപറമ്പിലിന്റെത് കെ.സി.വൈ.എം. യുവജന പ്രസ്ഥാനത്തിലൂടെ രൂപതയിലും പിന്നീട് സംസ്ഥാന തലത്തിലും ഉയർന്ന പദവികളിൽ എത്തുകയും വിവിധങ്ങളായ ജനകീയ മുന്നേറ്റങ്ങളിലേക്ക് പ്രത്യേകിച്ചും മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട വ്യക്തിത്വം വിമോചന ദൈവ ശാസ്ത്രത്തിന്റെയുമൊക്കെ ചൈതന്യം ഉൾക്കൊണ്ട്‌കൊണ്ട് ആ കാലയളവിൽ മുന്നോട്ടു വന്ന വിവിധങ്ങളായ കൂട്ടായ്‌മകളോട് ചേർന്ന് സ്വാതന്ത്രമായ രീതിയിൽ മത്സ്യതൊഴിലാളികളെ ഒരുമിപ്പിക്കുവാൻ ലാൽ കോയിപറമ്പിൽ എടുത്ത ത്യാഗത്തെ വിസ്മരിച്ചുകൂടാ പാരമ്പരാഗത മത്സ്യതൊഴിലാളികളുടെ കൂടെ ഒന്നര ദാശബ്‌ദകാലത്തോളം അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ലാൽ അതോടൊപ്പം തന്നെ പറമ്പരാഗത ബോട്ട് തൊഴിലാളികളുടെ ആവശ്യങ്ങളിലേക്കും അതേ നിലപാട്കളുമായി പിന്നീടുള്ള കാലം നിലകൊണ്ടിട്ടുണ്ട്
നിയമസഭാ തലങ്ങളിലേക്കുള്ള അവസരങ്ങൾ ലഭിച്ചിട്ടും

അതിലൊന്നും താൽപ്പര്യം കാണിക്കാതെ ഉയരാവുന്ന പല പദവികളിലേക്കും, സ്ഥാനങ്ങളിലേക്കും പോയില്ല എന്നതും സമുദായത്തിന്റെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. സമുദായ നേതാവ് എന്ന രീതിയിൽ ജീവിച്ചിരുന്ന കാലയളവിൽ ലാലിന് എത്രമാത്രം അംഗീകാരം ലഭിച്ചിരുന്നു മത്സ്യതൊഴിലാളി സ്വരങ്ങളുടെ മേല് അവരുടെ ഒരു സ്വരമായി തീരുവാനുള്ള ലാലിന്റെ ത്യാഗത്തെ ഗൗരവമായിട്ട് അംഗീകരിക്കുകയോ, സഹകരിക്കുകയോ ചെയ്തുവോ എന്നൊക്കെ സമുദായ നേതൃത്വം വിലയിരുത്തേണ്ടതുണ്ട് ഈ ഒരു നേതാവിന്റെ വേർപാട് തീർച്ചയായും വലിയ ഒരു നഷ്ട്ടമായി തന്നെ കാണുകയാണ്. ലാൽ കോയിൽപ്പറമ്പിലിന്റെ വേർപാടിൽ അതീവമായ ദുഃഖം അറിയിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന്
ആലപ്പുഴ രൂപതാ കെ. എൽ. സി. എ. ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ പറഞ്ഞു.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

1 week ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago