
സ്വന്തം ലേഖകൻ
കേരള ലത്തീൻ സഭയുടെ പത്രമായ ജീവനാദം ഇനിമുതൽ ഓൺലൈനിലും ലഭ്യമാണ്. ഇന്ന് (17.03.2018) മുതൽ കേരള ലത്തീൻ സഭയുടെ വാർത്തകൾ വിരൽതുമ്പിൽ വായിക്കാം.
അഭിവദ്യ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന് രാവിലെ പുതിയ സംരംഭമായ “ജീവനാദം ഓൺലൈൻ പത്രം” ലോഗ് ഓൺ ചെയ്ത് കേരള ലത്തീൻ സഭയ്ക്ക് നൽകി.
കേരള ലത്തീൻ സഭയുടെ മാധ്യമശുശ്രൂഷരംഗത്തെ മഹിത പാരമ്പര്യത്തിന്റെ നവീന സാക്ഷാത്കാരമാണ് “ജീവനാദം പത്രം”. കേരളത്തിലെ വർത്തമാനപത്രങ്ങളുടെ ചരിത്രത്തിൽ കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയുടെയും സമുദായത്തിന്റെയും ഔദ്യോഗിക മുഖപത്രമാണ് ജീവനാദം.
ജീവൽ പ്രധാനമായ സത്യത്തിന്റെ ശ്രേഷ്ഠവും അലംഘനീയവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, ശബ്ദമില്ലാത്തവന്റെ ശബ്ദമായി, ആനുകാലിക ജീവിതയാഥാർത്ഥ്യങ്ങളോടു സംവദിക്കുന്ന സഭയുടെ സാമൂഹിക സമ്പർക്ക മേഖലയിലെ സമാദരണീയ ജിഹ്വയായാണ് ഈ ഓൺലൈൻ പത്രം നിങ്ങളെ സമീപിക്കുന്നത്.
കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തെ മുഴുവൻ ഉൾക്കൊള്ളുന്ന സംയുക്ത സംരംഭമാണിത്. രണ്ടു മെട്രോപ്പൊലിറ്റൻ പ്രവിശ്യകളിലായുള്ള 12 ലത്തീൻ രൂപതകൾക്കും പ്രാതിനിധ്യമുള്ള കാനോനിക എപ്പിസ്‌കോപ്പൽ സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെയും, സഭയുടെയും സമുദായത്തിന്റെയും ഉന്നത ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെയും ആഭിമുഖ്യത്തിലുള്ള മാധ്യമശുശ്രൂഷാ സംരംഭമാണ് ജീവനാദം.
സാമൂഹിക നീതി, രാഷ്ട്രീയ അവബോധം, സാംസ്‌കാരിക ഉന്നമനം, ആധ്യാത്മിക പരിപോഷണം തുടങ്ങി ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും സമഗ്രമായി സ്വാധീനിക്കുന്ന ഉൾക്കാഴ്ചകളുടെയും ബഹുസ്വരതയുടെയും തുറവിയുടെയും പ്രതീകമായ ക്രൈസ്തവ പ്രസിദ്ധീകരണം എന്ന നിലയില്‍ പൊതുസമൂഹത്തിനും ഏറെ സ്വീകാര്യമായ ജീവനാദം അച്ചടിച്ചു വിതരണം ചെയ്യുന്ന വാരിക എന്നതിന്റെ പരിമിതികൾ മറികടന്ന് നവമാധ്യമങ്ങളുടെ ഡിജിറ്റൽ സാധ്യതകളുടെ അനന്ത ചക്രവാളത്തിൽ സ്വന്തം ഇടം കണ്ടെത്തുകയാണ് ഇന്ന് മുതൽ.
ജീവനാദം ഇനി മുതൽ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികളുടെയും പക്കൽ വിരൽ തുമ്പിൽ എത്തുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.