സ്വന്തം ലേഖകന്
നെയ്യാറ്റിന്കര: കേരളാ ലാറ്റിന്കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന പ്രതിഭാസംഗമം നാളെ നടക്കും. വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല് സെന്ററില് കോവളം എം.എല്.എ. എം.വിന്സെന്റ് പരിപാടി ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ ഭാഗമായി പഠനശിബിരവും വിദ്യാഭ്യാസ അവാര്ഡ് വിതരണവും വിവിധ മേഖലകളില് വിജയം നേടിയവരെ ആദരിക്കുകയും ചെയ്യുമെന്ന് കെ.എല്.സി.എ. രൂപതാ പ്രസിഡന്റ് അഡ്വ. ഡി.രാജു പറഞ്ഞു.
ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പഠന ശിബിരം എച്ച്.ആര്.ഡി.സി. ഡയറക്ടര് നോബിള് മില്ലര് ജെ.എ. നയിക്കും. കെ.എല്.സി.എ. പ്രസിഡന്റ് ഡി.രാജു അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില് രൂപതാ ബിഷപ് ഡോ.വിന്സെന്റ് സാമുവല് അവാര്ഡ് വിതരോത്ഘാടനം നിര്വ്വഹിക്കും.
രൂപതാ വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ് മുഖ്യ സന്ദേശം നല്കും. കെ.എല്.സി.എ. രൂപതാ സമിതി സെക്രട്ടറി സദാനന്ദന് , അല്മായ കമ്മിഷന് ഡയറക്ടര് ഫാ. എസ്.എം അനില്കുമാര്, കെ.എല്.സി.എ. ആത്മീയ ഉപദേഷ്ടാവ് ഫാ. ഡെന്നിസ്കുമാര്, പാസ്റ്ററല് കൗണ്സില് സെക്രട്ടറി ആറ്റുപുറം നേശന്, സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അനിത, കെ.എല്.സി.എ. സംസ്ഥാന ജനറല് സെറകട്ടറി അല്ഫോണ്സ ആന്റില്സ്, പാസ്റ്ററല് കൗണ്സില് വൈസ് പ്രസിഡന്റ് അഗസ്റ്റിന് വര്ഗ്ഗീസ്, പ്രോഗ്രാം കൺവീനര് അരുണ് വി.എസ്. തുടങ്ങിയവര് പ്രസംഗിക്കും.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.