
അനിൽ ജോസഫ്
വെളളറട: കേരളാ ലാറ്റിന് കാത്തലിക് അസോസിയേഷന് നെയ്യാറ്റിന്കര രൂപത സമിതിയുടെ നേതൃത്വ ക്യാമ്പ് നാളെയും മറ്റന്നാളുമായി “ജസ്റ്റിസ് 19” എന്നപേരില് വാഴിച്ചല് ഇമ്മാനുവല് കോളേജില് നടക്കും. രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ബിഷപ് ഡോ.വിന്സെന്റ് സാമുവല് ഉദ്ഘാടനം ചെയ്യും.
കെ.എല്.സി.എ. രൂപത പ്രസിഡന്റ് ഡി.രാജു അധ്യക്ഷത വഹിക്കുന്ന പരിപാടിയില് രൂപതാ വികാരിജനറല് മോണ്.ജി.ക്രിസ്തുദാസ്, കെ.എല്.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റെണി നെറോണ, എം.എല്.എ. മാരായ എം.വിൻസെന്റ്, സി.കെ.ഹരീന്ദ്രന്, രൂപത അല്മായ കമ്മിഷന് ഡയറക്ടര് ഫാ.എസ്.എം. അനില്കുമാര്, അധ്യാത്മിക ഉപദേഷ്ടാവ് ഫാ.ഡെന്നിസ്കുമാര്, കെ.എല്.സി.എ. സംസ്ഥാന സമിതി അംഗം ജെ.സഹായദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷാകുമാരി, കെ.സി.വൈ.എം. രൂപത പ്രസിഡന്റ് ജോജി ടെന്നിസണ്, ബാലരാമപുരം സോണല് പ്രസിഡന്റ് വികാസ് കുമാര് രൂപതാ ജനറല് സെക്രട്ടറി സദാനന്ദന് തുടങ്ങിയവര് പ്രസംഗിക്കും.
വിവിധ സെഷനുകളിലായി ക്ലാസുകള് ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിന്റെ സമാപന സമ്മേളനം ഞായറാഴ്ച വൈകിട്ട് 3-ന് ഫാ.എസ്.എം. അനില്കുമാര് ഉദ്ഘാടനം ചെയ്യും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.