
അനിൽ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്കര ലത്തീന് രൂപതയുടെ കെ.എല്.സി.എ. കാട്ടാക്കട സോണല് പ്രസിഡന്റ് വി.ജെ.സലോമന് (43) അന്തരിച്ചു. ഇന്ന് പുലര്ച്ചെ ഉണ്ടായ ഹൃദയാഘാതത്തെ തുര്ന്നായിരുന്നു അന്ത്യം.
രൂപതാ കെ.സി.വൈ.എം. എക്സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവര്ത്തിച്ചിരുന്ന ശലോമന് തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തിലെ ശുശ്രൂഷാ കോഡിനേറ്ററായും പ്രവര്ത്തിച്ച് വരികയായിരുന്നു.
തൂങ്ങാംപാറ ചെട്ടിക്കോണം കരുണാലയത്തില് ജോസഫ് ജയിനി ദമ്പതികളുടെ മകനാണ് ഭാര്യ കവിത, സഹോദരന് ഗിരീഷ്.
നെയ്യാറ്റിന്കര രൂപതാ ബിഷപ് ഡോ.വിന്സെന്റ് സാമുവല്, മോണ്.ജി.ക്രിസ്തുദാസ്, ശ്രുശ്രൂഷാ കോ-ഓര്ഡിനേറ്റര് മോണ്.വി.പി ജോസ്, കെ.എല്.സി.എ. രൂപതാ പ്രസിഡന്റ് അഡ്വ. ഡി.രാജു തുടങ്ങിയവര് അനുശോചിച്ചു.
സംസ്കാരം നാളെ രാവിലെ 11-ന് തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തില് നടക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.