ജോസ് മാർട്ടിൻ
ആലപ്പുഴ: കേരളാ ലത്തീൻ സഭാ ചരിത്രത്തിൽ ആദ്യമായി ആലപ്പുഴ രൂപത വചന ശുശ്രൂഷകരെ (Lector) തിരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ആലപ്പുഴ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 98 വിശ്വസികളെ പ്രാരംഭ പരിശീലനത്തിനായി തിരഞ്ഞെടുത്തു.
മൂന്ന് ഘട്ടങ്ങളായി നടത്തപ്പെടുന്ന ഓറിയന്റേഷൻ കോഴ്സിന്റെ പ്രഥമഘട്ട ഉദ്ഘാടനം നവംബർ 30-ന് ആലപ്പുഴ രൂപതാ അധ്യക്ഷൻ റൈറ്റ്.റവ.ഡോ.ജെയിംസ് ആനാപ്പറമ്പിൽ പിതാവ് നിർവഹിച്ചു. വായനാ ശുശ്രൂഷകാരായി തെരഞ്ഞെടുക്കപ്പെട്ട അർഥികളെ തങ്ങളുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി നിർവഹിക്കേണ്ട ചുമതലകളെ കുറിച്ച് പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പഠിപ്പിച്ചു.
വായനാ ശുശ്രൂഷകർ നിർവഹിക്കേണ്ട പ്രധാന ചുമതലകളായി പിതാവ് ഓർമ്മിപ്പിച്ചവ:
(1) ദിവ്യബലിയിൽ പ്രത്യേകമായി നിയോഗിക്കപ്പെടുന്ന ദിവസങ്ങളിൽ ദൈവ വചന പാരായണം നടത്തുക
(2)ബൈബിളിനെ കുറിച്ചുള്ള പൊതുവായ അറിവ് നേടുക
(3)ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക
(4) ഇടവക വികാരിയുമായി സഹകരിച്ച് വായന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുക
(5) ദിവ്യബലി മധ്യേയുള്ള വചന വായന ചെയ്യുന്നവർക്ക് പരിശീലനം നൽകുക
(6) ഇടവക വികാരിയുടെ അനുവാദത്തോടെ ദിവസേനയുള്ള കുർബാനയിൽ വായിക്കുന്നവരുടെ
ലിസ്റ്റ് തയ്യാറാക്കുക
(7) ഇടവകയിൽ ബൈബിൾ സംബന്ധമായ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകുക
(8) ബൈബിൾ എല്ലാ കുടുംബങ്ങളിലും ഉണ്ടെന്ന് ഉറപ്പ് വരുത്തുക
തുടർന്ന്, “ദൈവിക ശുശ്രൂഷയുടെ മനശാസ്ത്രം” എന്ന വിഷയത്തെ ആസ്പദമാക്കി ഫാ.രാജേഷ് പൊള്ളയിൽ ക്ലാസ്സ് എടുത്തു.
കൂടാതെ, ആലപ്പുഴ രൂപതാ അധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവിന്റെ പ്രത്യേക നിർദേശപ്രകാരം വിശ്വാസികളുടെ കൂടുതൽ പങ്കാളിത്തം വിശുദ്ധ കുർബാനയിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപതയിൽ നടപ്പാക്കുന്ന പ്രാരംഭ പരിശീലന പരിപാടികൾക്ക് ആലപ്പുഴ രൂപത ലിറ്റർജി ഡയറക്ടർ ഫാ.ഫ്രാൻസിസ് കൊടിയനാട്, മതബോധനം & ബൈബിൾ ഡയറക്ടർ ഫാ.റെൻസൺ പൊള്ളയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഡിസംബർ 21-ന് നടത്തപ്പെടുന്ന രണ്ടാംഘട്ട പരിശീലന പരിപാടിയിൽ “ആരാധനാ ക്രമം” എന്ന വിഷയത്തിൽ ഫാ.ഫ്രാൻസിസ് കൊടിയനാട്, “സഭാവിജ്ഞാനം” എന്ന വിഷയത്തിൽ ഫാ. ജൂഡ് കൊണ്ടപ്പശ്ശേരി തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്യും.
ജനുവരി 4-ന് നടത്തപ്പെടുന്ന മൂന്നാംഘട്ടത്തിൽ “ബൈബിളിന് ഒരാമുഖം” എന്ന വിഷയത്തിൽ ഫാ.ജോയ് പുത്തൻവീട്ടിലും, “വായനാ ശുശ്രൂഷാ ദൗത്യം” എന്ന വിഷയത്തിൽ ഫാ.റെൻസൺ പൊള്ളയിലും ക്ലാസ്സ് നൽകുകയും, തുടർന്ന് വായനാ ശുശ്രൂഷാ പരിശീലനം നൽകുകയും ചെയ്യും.
ജനുവരി 25 രാവിലെ 10-ന് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ഒരുക്ക ധ്യാനത്തോടെ ആരംഭിക്കുന്ന സമാപന ചടങ്ങിൽ രൂപതാ അധ്യക്ഷൻ ജെയിംസ് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ വായനാ ശുശ്രൂഷകരുടെ ഔദ്യോഗിക നിയമനവും നടക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.
View Comments
Great initiative !!