Categories: Diocese

ചരിത്രമായി നെയ്യാറ്റിന്‍കരയിലെ ലത്തീന്‍ സംഗമം; റാലിയില്‍ അണിനിരന്നത് പതിനായിരങ്ങള്‍

ചരിത്രമായി നെയ്യാറ്റിന്‍കരയിലെ ലത്തീന്‍ സംഗമം; റാലിയില്‍ അണിനിരന്നത് പതിനായിരങ്ങള്‍

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: ആറ് മണിക്കൂര്‍ അക്ഷരാര്‍ത്ഥത്തില്‍ നെയ്യാറ്റിന്‍കര പട്ടണത്തെ നിശ്ചലമാക്കി വെളളയും മഞ്ഞയും നിറത്തിലുളള പതാകകളും, നീലയും മഞ്ഞയും നിറത്തിലുളള കെഎല്‍സിഎ പതാകകളുമായി ലത്തീന്‍ കത്തോലിക്കര്‍ നിരത്ത് നിറഞ്ഞപ്പോള്‍ ലത്തീന്‍ കത്തോലിക്ക സമുദായ സംഗമവും റാലിയും പുതിയൊരു ചരിത്രമായി.

3 മണിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫ്ളാഗ് ഓഫ് ചെയ്ത റായിലിയുടെ മുന്‍ നിരയില്‍ സംസ്ഥാന നേതാക്കളും കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ കെഎല്‍സിഎ പ്രതിനിധികളും അതിന് പിന്നിലായി നെയ്യാറ്റിന്‍കര രൂപതയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുളിലെ 11 ഫൊറോനകളിലെ വിശ്വാസികളും അണി നരന്നപ്പോള്‍ റാലി വൈകിട്ട് 8 വരെ നീണ്ടു. റാലിയുടെ മുന്‍നിര അക്ഷയ കോപ്ലക്സ് പരിസരത്ത് എത്തിയപ്പോള്‍ ആരംഭിച്ച പൊതു സമ്മളനവും റാലി അവസാനിക്കും വരെ തുടര്‍ന്നു.

രൂപതയിലെ വിവിധ സ്കൂളുകളില്‍ നിന്നുളള പ്ളോട്ടുകളും, ഇടവകകളില്‍ നിന്നുളള പ്ളോട്ടുകളും അണി നിരന്നതോടെ റാലി വര്‍ണ്ണാഭമായി. പൊതു സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ്പ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്‌ ആന്‍റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍, പ്രതിപക് ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

കെഎല്‍സിഎ രൂപത പ്രസിഡന്റ്‌ ഡി.രാജു, സമുദായത്തിന്റെ വക്താവ് ഷാജിജോര്‍ജ്ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ്, ശശിതരൂര്‍ എംപി, മുന്‍ കേന്ദ്രമന്ത്രി കെവി തോമസ്, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ എംഎല്‍എ മാരായ എം.വിന്‍സെന്‍റ് കെ.എസ്.ശബരീനാഥന്‍, ടി.ജെ.വിനോദ്, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്‍.ഹീബ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്‌ ജെ.സഹായദാസ്, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, മുന്‍ എംഎല്‍എ ആര്‍ സെല്‍വരാജ്, കൊച്ചി മുന്‍ മേയര്‍ ടോണി ചെമ്മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago