അനിൽ ജോസഫ്
തിരുവനന്തപുരം: കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത പേമാരിയും വെളളപൊക്കവും തലക്ക് മീതെ പതിക്കുമ്പോള്‍ പകച്ച് നിന്ന കേരള ജനതയെ യഥാര്‍ത്ഥത്തില്‍ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയത് നമ്മുടെ കേരളത്തിന്‍റെ പ്രിയപ്പെട്ട മത്സ്യ തൊഴിലാളികളാണ്.
കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞത് കേരളം ഓർക്കുന്നുണ്ടാകും, “കടലോരത്തെ ജനതയുടെ സാമൂഹിക ഉന്നമനത്തിനുള്ള പദ്ധതികളെല്ലാം കടലാസ്സിൽ മാത്രമാണ്. അവർ കടലതിർത്തിയുടെ കാവൽക്കാർ കൂടിയാണെന്ന് ഓർക്കണം. ശബളം പറ്റാതെ അതിർത്തി കാക്കുന്ന സൈനികർ”. കൊല്ലം ബിഷപ്പിന്റെ വാക്കുകൾ കേരള മുഖ്യമന്ത്രി പിണറായിവിജയൻ അവർത്തിച്ചത് ഇങ്ങനെയാണല്ലോ “മത്സ്യതൊഴിലാളികളാണ് കേരളത്തിന്റെ സൈന്യം”.
ഓഗസ്റ്റ് 15 – ന് പ്രളയത്തിന്‍റെ അഴം അറിഞ്ഞപ്പോള്‍ തന്നെ വിഴിഞ്ഞത്തു നിന്ന് 50 വളളങ്ങളാണ് അലുവ, ചെങ്ങന്നുര്‍, പത്തനംതിട്ട ലക്ഷ്യമാക്കി കുതിച്ചത്. തുടർന്ന് തിരുവനന്തപുരം, ചേര്‍ത്തല, ആലപ്പുഴ , എറണാകുളം, കോഴിക്കോട്ട് തുടങ്ങി തീരങ്ങളില്‍ നിന്നെല്ലാം വളളങ്ങളുമായി കടലിന്‍റെ മക്കള്‍ ദുരന്തമുഖത്തെത്തിയതോടെയാണ് മരണത്തിനും ജീവിതത്തിനുമിടയില്‍ കുടുങ്ങിയ ജനങ്ങള്‍ കരപറ്റി തുടങ്ങിയത്.
സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് രണ്ടര ലക്ഷം പേരാണ് ദുരിതാസ്വാസ ക്യാമ്പുകളില്‍ ഉളളത് ഇതില്‍ പകുതിയോളം പേരെയും ദുരന്തമുഖത്ത് നിന്ന് കൈപിടിച്ചുയര്‍ത്തിയത് നമ്മുടെ മത്സ്യ തൊഴിലാളികളാണ്. ചെങ്ങന്നൂരിലും പത്തനിട്ടയിലും മനുഷ്യന് എത്തിപ്പെടാന്‍ കഴിയാത്ത തുരുത്തുകളില്‍ നീന്തിയെത്തിയാണ് ദുരന്തത്തില്‍ പകച്ച് നിന്നവര്‍ക്ക് മത്സ്യതൊഴിലാളികള്‍ ഭക്ഷണം നല്‍കിയത്.
മത്സ്യ തൊഴിലാളികളുടെ ഫൈബര്‍ വളളങ്ങളില്‍ പലതിനും സാരമായ കേടുപാടുകള്‍ പറ്റി. എഞ്ചിനുകള്‍ തകരാറിലായി എന്നാലും വിഷമിക്കുന്നവരില്ല. ഇന്ന് സര്‍ക്കാര്‍ തന്നെ 95 ശതമാനത്തോളം പേരും രക്ഷപ്പെട്ടെന്ന് കണക്കുകള്‍ നിരത്തുമ്പോള്‍ കടലിന്‍റെ നമ്മുടെ യഥാര്‍ത്ഥ ഹീറോസ് മടങ്ങുകയാണ്. മുഖ്യ മന്ത്രി ഇന്നലെ 3000 രൂപ വീതം നല്‍കുമെന്ന് വാഗ്ദാനം ചെയ്യ്തെങ്കിലും അതും പല മത്സ്യ തെഴിലാളികളും വാങ്ങേണ്ട എന്ന നിലപാടിലാണ്. അതെസമയം, സര്‍ക്കാര്‍ കേടായ വളളങ്ങള്‍ പണിത്കൊടുക്കുമെന്നത് വലിയ ആശ്വാസത്തോടെയാണ് കടലിന്‍റെ മക്കള്‍ സ്വാഗതം ചെയ്യ്തത്.
നാടും വീടും ഉപേക്ഷിച്ച് ദുരന്തമുഖത്തുളളവരെ ഭക്ഷണം പോലും കഴിക്കാതെ കരപറ്റിച്ച നമ്മുടെ മത്സ്യതൊഴിലാളികള്‍ തന്നെയാണ് ഇപ്പോള്‍ കേരളത്തിന്‍റെ രക്ഷകരായ യഥാര്‍ത്ഥ സൈന്യം. നമ്മുടെ കടലിന്‍റെ മക്കളുടെ സൈന്യം.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.