എം.ജെ.ഇമ്മാനുവൽ
കേരളം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ സമയത്താണ് തീരദേശ ജനതയുടെയും മൽസ്യത്തൊഴിലാളികളുടെയും മനക്കക്കരുത്തും അർപ്പണ ബോധവും ഈ ലോകം തൊട്ടറിഞ്ഞത്. അന്ന് അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുകയും, ഇനി തീരത്തിന്റെ ആവശ്യങ്ങൾ അത് എന്ത് തന്നെ ആയാലും കൈ, മെയ് മറന്ന് സംരക്ഷിക്കാൻ ഉണ്ടാവും എന്ന് ഘോരഘോരം പ്രസംഗിച്ചു കടന്നു പോയവർ ഇന്ന് എവിടെയാണെന്ന് പോലും പിടുത്തം ഇല്ല.
ഇത് എപ്പോൾ പറയാൻ ഉണ്ടായ സാഹചര്യം: കലാവർഷം ശക്തമായതോടെ കടൽ ക്ഷോഭിച്ചു. അധികാരികളുടെ ശാസ്ത്രീയമല്ലാത്ത ചില തീരുമാനങ്ങൾ തീരം വിഴുങ്ങുന്ന കടലാക്രമണത്തിനും കാരണമായി. ആലപ്പുഴ ജില്ലയുടെയും, എറണാകുളം ജില്ലയുടെയും തീരപ്രദേശങ്ങളിൽ ജനങ്ങൾ ജീവൻ പണയം വെച്ചാണ് ഓരോ രാത്രിയും വെളുപ്പിക്കുന്നത്. “തീരദേശത്ത് സമ്പൂർണ കടൽ ഭിത്തി” എന്ന വർഷങ്ങളോളമുള്ള ആവശ്യം ഇന്നും അധികാരികൾ കാണാത്ത മട്ടാണ്.
തീരദേശത്തിന്റെ വോട്ട് വാങ്ങി വിജയിച്ചവർ പലപ്പോഴും തിരിഞ്ഞു നോക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് സമയത്താണ്. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടി കൊടുക്കുന്ന മൽസ്യ മേഖലയിലെ മൽസ്യതൊഴിലാളികളായ പാവം തീരദേശ വാസികളോട് സർക്കാർ സ്വീകരിക്കുന്ന ഈ അനങ്ങാപ്പാറ നയം തികച്ചും പ്രതിഷേധർഹമാണ്.
ഒറ്റമശ്ശേരി എന്ന തിര ഗ്രാമത്തിൽ 8 ഓളം വീടുകൾ ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് ഈ നാടിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തിയ ഇപ്പോളത്തെ സിവിൽ സപ്ലൈസ് മന്ത്രി കൂടിയായ ശ്രീ.തിലോത്തമനെ മഷി ഇട്ട് നോക്കിയിട്ട് പോലും കാണാനില്ല. ഈ പ്രദേശത്ത് നടക്കുന്ന സമരവും റോഡ് ഉപരോധവും 3 ദിവസം പിന്നിടുന്നു. ജനപ്രതിനിധികൾ അവരുടെ സ്ഥിരം പല്ലവി പാടുന്നു. ജില്ലാ കളക്ടർ നൽകിയ ഉറപ്പ് മാത്രമാണ് ഈ ജനങ്ങളുടെ ഇപ്പോളത്തെ വിശ്വാസം. അത് നിറവേറ്റപ്പെടട്ടെ എന്നു പ്രത്യാശിക്കാം.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്‌ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.