
സ്വന്തം ലേഖകൻ
എറണാകുളം: കെ.എല്‍.സി.എ. പുതിയ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി ആന്റണി നൊറോണയും വൈസ് പ്രസിഡണ്ടുമാരിൽ നെയ്യാറ്റിൻകര രൂപത അംഗമായ ജെ.സഹായദാസും ഉഷാകുമാരിയും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കൊച്ചിയില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു പുതിയ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തത്. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചി രൂപതാ ബിഷപ്പ് ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു.
ആന്‍റണി നൊറോണ അധ്യക്ഷതവഹിച്ച യോഗത്തിൽ ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തുകയും, പ്രൊഫ. കെ.വി. തോമസ് എംപി, കെ.ജെ. മാക്സി എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുകയും ചെയ്തു. മോന്‍ ജോസ് നവാസ്, അഡ്വ. റാഫേല്‍ ആന്‍റണി, ഇ.ഡി.ഫ്രാന്‍സിസ്, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.തോമസ് തറയില്‍, ഫാ.ഷാജികുമാര്‍, ജോയി ഗോതുരുത്ത്, അഡ്വ. ജസ്റ്റിൻ കരിപാട്ട്, എം.സി.ലോറന്‍സ്, ഫാ.ആന്‍റണി കുഴിവേലി, പൈലി ആലുങ്കല്‍, എന്നിവര്‍ പ്രസംഗിച്ചു.
വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെയാണ് ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുത്തത്. പ്രസിഡണ്ടായി ആന്‍റണി നൊറോണ (കണ്ണൂര്‍), ജനറല്‍ സെക്രട്ടറിയായി അഡ്വ ഷെറി ജെ തോമസ് (വരാപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു. എബി കുന്നിപ്പറമ്പില്‍ (വിജയപുരം) ട്രഷററായും, ജെ സഹായദാസ് (നെയ്യാറ്റിന്‍കര), ജോസഫ് ജോണ്‍സണ്‍ (തിരുവനന്തപുരം), അജു ബി ദാസ് (കൊല്ലം), ബേബി ഭാഗ്യോദയം (പുനലൂര്‍), ടി എ ഡാള്‍ഫിന്‍ (കൊച്ചി), ഇ ഡി ഫ്രാന്‍സിസ് (കോട്ടപ്പുറം) ഉഷാകുമാരി എസ് (നെയ്യാറ്റിന്‍കര) എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും; ജസ്റ്റീന ഇമ്മാനുവല്‍ (ആലപ്പുഴ), എംസി ലോറന്‍സ് (വരാപ്പുഴ), ദേവസി ആന്‍റണി (വിജയപുരം), ജോണ്‍ ബാബു (കണ്ണൂര്‍), ബിജു ജോസി (ആലപ്പുഴ), ജസ്റ്റിന്‍ ആന്‍റണി (കോഴിക്കോട്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലും നിന്നുള്ള പ്രതിനിധികള്‍ കെ.എല്‍.സി.എ. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ പങ്കെടുത്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.