Categories: Kerala

സുവര്‍ണ്ണ ജൂബിലി സമ്മേളനം – ലത്തീന്‍ സമുദായത്തിന്റെ അവകാശ പ്രഖ്യാപന വേദിയായി

ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണ്...

സ്വന്തം ലേഖകൻ

കൊച്ചി: രാഷ്ട്രീയമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലത്തീന്‍ സമുദായത്തിന്‍റെ അവകാശപ്രഖ്യാപന വേദിയായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനം മാറി. ആയിരക്കണക്കിന് സമുദായാംഗങ്ങള്‍ പങ്കെടുത്ത റാലികള്‍ സമ്മേളന വേദിയായ ഷെവലിയാര്‍ കെ.ജെ.ബെര്‍ളി നഗറില്‍ സംഗമിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം കെ.ആര്‍.എല്‍.സി.സി. പ്രസിഡന്റ് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അധികാര രാഷ്ട്രീയത്തില്‍ സമുദായത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇത് ആവശ്യമാണെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു.

തീരനാട്ടിലും ഇടനാട്ടിലും മലനാട്ടിലുമായി 12 രൂപതകളില്‍ വ്യാപിച്ചുകിടക്കുന്ന 20 ലക്ഷത്തോളം വരുന്ന ലത്തീന്‍ കത്തോലിക്കരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും രാഷ്ട്രീയ അധികാര വര്‍ഗ്ഗത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു റാലിയും സമ്മേളനവും.

സമ്മേളനത്തിലെ പ്രഖ്യാപനം:
പിന്നാക്ക ദുര്‍ബല വിഭാഗങ്ങളുടെ ഐക്യത്തിനും അവകാശസംരക്ഷണത്തിനും ഇതര വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതിനും അതിനെ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി വളര്‍ത്തുന്നതിനും ലത്തീന്‍ സമുദായം നേതൃത്വം നല്‍കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.

മുന്നോട്ട് വച്ച ആവശ്യങ്ങൾ:
1) ഭരണഘടനാ പരമായ വിദ്യാഭ്യാസ, ഉദ്യോഗ സംവരണങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന സാമൂഹിക നീതിക്കെതിരായ പ്രതികൂല നയങ്ങള്‍ തിരുത്തണമെന്നും സാമ്പത്തിക സംവരണത്തിലൂടെ പിന്നാക്ക മുന്നാക്ക വിഭാഗങ്ങളുടെ അധികാരപങ്കാളത്തത്തിലെ അന്തരം വര്‍ദ്ദിപ്പിക്കുന്ന നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

2) തീര നിയന്ത്രണ വിജ്ഞാപനം മൂലം തടസ്സപ്പെട്ടിരിക്കുന്ന തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാകളുടെയും ഭവനനിര്‍മ്മാണമുള്‍പ്പെടെയുള്ള പ്രാദേശിക വികസനപദ്ധതികള്‍ മുന്നോട്ടുപോകുന്നതിന് സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരണക്കണം.

3) തീരവാസികളെ ബാധിക്കുന്ന വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ മാന്യമായ പുനരധിവാസപാക്കേജുകള്‍ ഉറപ്പാക്കുകയും പദ്ധതി രൂപീകരണത്തില്‍ തീരവാസികളുടെ പങ്കാളിത്തം ഉണ്ടാകുകയും വേണം.

4) തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഗുരുതരമായ തീരശോഷണവും കടലാക്രമണവും നേരിടുന്ന പ്രദേശങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കണം.

5) ചെല്ലാനം മാതൃകയിലുള്ള ടെട്രാപോഡ് കടല്‍ഭിത്തിയുടെ സാധ്യതകള്‍ പരിശോധിക്കണം.

6) ചെല്ലാനത്തെ കടല്‍ഭിത്തിയുടെ രണ്ടാം ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ പണം അനുവദിക്കുകയും മഴക്കാത്തിനു മുമ്പ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂത്തിയാക്കുകയും വേണം.

7) വിഴിഞ്ഞം വിഷയത്തില്‍ ലത്തീന്‍ സമുദായത്തെ ഒറ്റപ്പെടുത്തിയ സര്‍ക്കാര്‍ നടപടികളില്‍ സമ്മേളനം ശക്തമായി പ്രതിഷേധം അറിയിക്കുകയും, നീതിരഹിതമായി സഭാമേലധ്യക്ഷന്‍മാര്‍ക്കും സമുദായാംഗങ്ങള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം.

8) ലത്തീന്‍ സമുദായാംഗങ്ങള്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഉണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ റവന്യൂ അധികാരികള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം.

കൊച്ചി രൂപത ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തി. കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ഹൈബി ഈഡന്‍ എം പി, ബിഷപ്പുമാരായ റൈറ്റ് റവ. ജോസഫ് കാരിക്കശ്ശേരി (കോട്ടപ്പുറം), , റൈറ്റ് റവ. ജെയിംസ് ആനാപറമ്പില്‍ (ആലപ്പുഴ), മോണ്‍ മാത്യു കല്ലിങ്കല്‍ (വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍), മോണ്‍ ഷൈജു പര്യാത്തുശ്ശേരി (കൊച്ചി രൂപത വികാര്‍ ജനറല്‍), കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെ ആര്‍ എല്‍ സി സി ജനറല്‍ സെക്രട്ടറി തോമസ് തറയില്‍, കെ എല്‍ സി എ ജനറല്‍ സെക്രട്ടറി ബിജു ജോസി, മുന്‍ സംസ്ഥാന പ്രസിഡന്‍റും ജൂബിലി ചെയര്‍മാനുമായ ആന്‍റണി നൊറോണ, ജനറല്‍ കണ്‍വീനര്‍ ടി എ ഡാല്‍ഫിന്‍, ശ്രീ. പ്രൊ: കെ. വി. തോമസ്, കേരള സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി, ശ്രീ. കെ.ജെ. മാക്സി, എം.എല്‍.എ. കൊച്ചി, ശ്രീ. എം. വിന്‍സന്‍റ്, കോവളം എം.എല്‍.എ. ശീ. ടി.ജെ. വിനോദ് , എറണാകുളം എംഎല്‍.എ., ശ്രീ. ഇ.ടി. ടൈസന്‍ മാസ്റ്റര്‍, കൈപ്പമംഗലം എം.എല്‍.എ. , ശ്രീമതി. ദലീമ ജോജൊ, അരൂര്‍ എംഎല്‍.എ, ശ്രീ ഡൊമിനിക് പ്രസന്‍റേഷന്‍, മുന്‍ മന്ത്രി, ശ്രീ സാബു ജോര്‍ജ്ജ് ചെയര്‍മാന്‍, കിന്‍ഫ്ര എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍, രതീഷ് ആന്‍റണി – സംസ്ഥാന ട്രഷറര്‍, ശ്രീ. ബെന്നി പാപ്പച്ചന്‍ സിഎസ്എസ് സംസ്ഥാന വൈസ് ചെയര്‍മാന്‍, ശ്രീ. ബാബു തണ്ണിക്കോട് (സംസ്ഥാന പ്രസിഡന്‍റ്, കെഎല്‍എം), ശ്രീ. ഷൈജു റോബിന്‍ കെ.സി.വൈ എം, ലാറ്റിന്‍ പ്രസിഡന്‍റ്, ശ്രീമതി. ഷേര്‍ളി സ്റ്റാന്‍ലി, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്‍റ്, ശ്രീമതി. മോളി മൈക്കിള്‍, വി.ഐ.ഡി.ഇ.എസ് പ്രസിഡന്‍റ്, ശ്രീമതി. ആലീസ് ലൂക്കോസ് ഡബ്ല്യു ഐ.എന്‍ സൊസൈറ്റി എന്നിവര്‍ പ്രസംഗിച്ചു.

മുന്‍സംസ്ഥാന പ്രസിഡന്‍റുമാരായ ശ്രീ. ഷാജി ജോര്‍ജ, അഡ്വ. റാഫേല്‍ ആന്‍റണി, ശ്രീ. സി.ജെ. റോബിന്‍, ആന്‍റണി നൊറോണ, അഡ്വ.ജൂഡി ഡിസില്‍വ, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശ്രീ ആന്‍റണി എം അമ്പാട്ട്, ശ്രീ. നെല്‍സണ്‍ കോച്ചേരി, ശ്രീ. ജെ സഹായദാസ, ശ്രീ. ഇ ഡി ഫ്രാന്‍സീസ് എന്നിവര്‍ക്ക് ആദരവ് നല്‍കി. സംഘാടക സമിതി ഭാരവാഹികളായ ഫാ. ആന്‍റണി കുഴിവേലി (ആദ്ധ്യാ. ഉപദേഷ്ടാവ്, കൊച്ചി രൂപത), പൈലി ആലുങ്കല്‍ (പ്രസിഡന്‍റ് കൊച്ചി രൂപത), ജോര്‍ജ്ജ് ബാബു (കൊച്ചി ജന. സെക്രട്ടറി), ജോബ് പുളിക്കല്‍ (കൊചി ട്രഷറര്‍), സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ വിന്‍സി ബൈജു, ബേബി ഭാഗ്യോദയം, അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട്, നൈജു അറക്കല്‍, സാബു കാനക്കാപ്പള്ളി, ജോസഫ്കുട്ടി കടവില്‍, അനില്‍ ജോസ്, സെക്രട്ടറിമാരായ അഡ്വ മജ്ഞു ആര്‍ എല്‍, ജോണ്‍ ബാബു, ദേവസ്യ ആന്‍റണി, ഷൈജ ആന്‍റണി, ഹെന്‍റി വിന്‍സന്‍റ്, സാബു വി തോമസ്, രൂപതാ പസിഡന്‍റുമാരായ ആല്‍ഫ്രഡ് വില്‍സന്‍ (നെയ്യാറ്റിന്‍കര), പാട്രിക് മൈക്കിള്‍ (തിരുവനന്തപുരം), ലെസ്റ്റര്‍ കാര്‍ഡോസ് (കൊല്ലം), ക്രിസ്റ്റഫര്‍ പത്തനാപുരം (പുനലൂര്‍), എബി കുന്നേപ്പറമ്പില്‍ (വിജയപുരം), ജോണ്‍ ബ്രിട്ടോ (ആലപ്പുഴ), സി ജെ പോള്‍ (വരാപ്പുഴ), അനില്‍ കുന്നത്തൂര്‍ (കോട്ടപ്പുറം), ബിനു എഡ്വേര്‍ഡ് (കോഴിക്കോട്), ഗോഡ്സന്‍ ഡിക്രൂസ് (കണ്ണൂര്‍) എന്നിവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

2 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago