
ജോസ് മാർട്ടിൻ
ആലപ്പുഴ: കെ.ആർ.എൽ.സി.സി. രൂപപ്പെടുത്തിയ ജനകീയരേഖ കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ സെപ്റ്റംബർ 7-ന് ആലപ്പുഴ ബിഷപ്പ്സ് ഹൗസിൽ വച്ചു നടന്ന യോഗത്തിൽ ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് കൈമാറി. ചെല്ലാനം മേഖലയിലെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെ.ആർ.എൽ.സി.സി രൂപപ്പെടുത്തിയ ജനകീയരേഖ സ്വീകരിച്ചുകൊണ്ട് ജലവിഭവ വകുപ്പു മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പദ്ധതിയെ സംബന്ധിച്ച പഠനം ആരംഭിച്ചതായും, ജനകീയരേഖ ഇതിന്റെ അടിസ്ഥാനമായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സെപ്റ്റംബർ 16-ന് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച സംഘടിപ്പിക്കുമെന്നും, തുടർന്ന്, മുഖ്യമന്ത്രി കൂടെ പങ്കെടുക്കുന്ന ഉന്നതതല ചർച്ചയും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആരംഭിച്ചിട്ടുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കുമെന്ന ഉറപ്പും നൽകി.
ബിഷപ്പ്സ് ഹൗസിൽ വച്ചു നടന്ന ചടങ്ങിൽ കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ഓൺലൈനിൽ ആശയവിനിമയം നടത്തി. യോഗത്തിൽ സംബന്ധിക്കേണ്ടിയിരുന്ന ധനമന്ത്രി ഡോ.തോമസ് ഐസക്, മത്സ്യവകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർ കോവിഡ് സാഹചര്യത്തിൽ പങ്കെടുത്തില്ല.
പി.ആർ.കുഞ്ഞച്ചൻ ജനകീയരേഖ അവതരിപ്പിച്ചു. എ. എം ആരിഫ് എം പി, കെ.ജെ. മാക്സി എംഎൽഎ, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ, കൊച്ചി രൂപതാ വികാരി ജനറൽ മോൺ.പീറ്റർ ചടയങ്ങാട്, ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജുഡ്, ഡയറക്ടർ ഫാ.അന്റെണിറ്റോ പോൾ എന്നിവർ പ്രസംഗിച്ചു. കെഎൽസിഎ വൈസ് പ്രസിഡന്റ് ടി.എ.ഡാൽഫിൻ, ജോൺ ബ്രിട്ടോ, ഫാ.സേവ്യർ കുടിയാംശ്ശേരി, ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ, ഫാ.മരിയാൻ അറക്കൽ, ഫാ.തോമസ് തറയിൽ, ഫാ.അലക്സ് കൊച്ചിക്കാരൻവീട്ടിൽ, ഫാ.ജോൺ കണ്ടത്തിപ്പറമ്പിൽ, ഫാ.മിൽട്ടൻ കളപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
തീരദേശ പഠനത്തിനായി കെ.ആർ.എൽ.സി.സി ആരംഭിച്ച കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷന്റെ(CADAL) നേതൃത്വത്തിൽ നടത്തിയ പഠനങ്ങളെയും ചർച്ചകളെയും തുടർന്നാണ് നാട്ടറിവുകളുടെ പിൻബലത്തിൽ 4 ഘട്ടങ്ങളിലായി ശാസ്ത്ര, സാങ്കേതിക, വിദഗ്ദരുടെയും പ്രാദേശിക വാസികളുടെയും ചർച്ചകളിലൂടെയാണ് രേഖ തയ്യാറാക്കിയത്.
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര് ചെയ്യുന്നതുപോലെ നിങ്ങള് ദുഃഖിക്കാതിരിക്കാന്, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള് ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര് 27 മുതല് ഡിസംബര് 2 വരെ തുര്ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്പ്പിക്കാനും സഭയില് ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്…
This website uses cookies.