സ്വന്തം ലേഖകൻ
കൊച്ചി : കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആർ.എൽ.സി.സി) 32-ാംമത് ജനറല്‍ അസംബ്ലി ജൂലായ് 13,14,15 തീയതികളിലായി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വിദ്യഭ്യാസ മേഖലയിലുള്ള സഭയുടെയും സമുദായത്തിന്റെയും പ്രവര്‍ത്തനങ്ങളാണ് സമ്മേളനം പ്രത്യേകമായി ചര്‍ച്ച ചെയ്യുന്നത്. സാമൂഹ്യ വികസനത്തിനായി സമുദായത്തിന്റെ പുതിയ വിദ്യാഭ്യാസപ്രവര്‍ത്തനരേഖയും സമ്മേളനം രൂപപ്പെടുത്തും.
ജനറല്‍ അസംബ്ലി ജൂലൈ 13-ന് രാവിലെ 10.30-ന് മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് ആശംസകള്‍ നേരും.
വിദ്യാഭ്യാസപ്രവര്‍ത്തനരേഖയുടെ രൂപീകരണത്തിനായി കേരളത്തിലെ പന്ത്രണ്ട് ലത്തീന്‍ രൂപതകളിലെ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിൽ നിന്ന് ഒരു സാമൂഹ്യസര്‍വ്വേ എടുത്തിട്ടുണ്ട്.
രണ്ടുലക്ഷം പേരില്‍ നിന്നാണ് സര്‍വ്വേ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.
ജനറല്‍ അസംബ്ലി ഉദഘാടന വേദിയിൽ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ റവ.ഡോ. ചാക്കോ പുത്തപുരയ്ക്കല്‍, സിടിസി സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സൂസമ്മ സിടിസി, ഷെവ. ഡോ. എഡ്വേര്‍ഡ് എടേഴത്ത്, അഡ്വ. ജോസി സേവ്യര്‍, മോണ്‍. ആന്റണി തച്ചാറ, മോണ്‍. ആന്റണി കൊച്ചുകരിയില്‍, ഇടുക്കി തങ്കച്ചന്‍, എം. എക്‌സ് ജൂഡ്‌സണ്‍, കെ.എ സാബു എന്നിവരെ ആദരിക്കും.
സ്വന്തം ലേഖകന്‍ ഭുവനേശ്വര്‍ : കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി…
സ്വന്തം ലേഖകന്‍ ഭൂവനേശ്വര്‍ : ലത്തീന്‍ ദിവ്യബലിക്കുപയോഗിക്കുന്ന റോമന്‍ മിസാളിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന…
യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : അമേരിക്കയില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് പാപ്പ. വാഷിംഗ്ടണ്‍ ഡിസിയിലെ പൊട്ടോമാക്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : പാവപ്പെട്ടവരെയും ദുര്‍ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്‍മ്മിപ്പിച്ച്…
അനില്‍ ജോസഫ് ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ…
This website uses cookies.