അനിൽ ജോസഫ്
നെയ്യാറ്റിന്കര: കേരള റീജന് ലാറ്റിന് കാത്തലിക് കൗണ്സിലിന്റെ (കെആര്എല്സിസി) വാര്ഷിക ജനറല് കൗണ്സിലിന് നെയ്യാറ്റിന്കരയില് പ്രൗഡ ഗംഭീര തുടക്കം. രാവിലെ 10 ന് വരാപ്പുഴ അതിരൂപത ആര്ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പില് പതാക ഉയര്ത്തി പരിപാടികള്ക്ക് തുടക്കം കുറിച്ചു. ‘അധികാര പങ്കാളിത്തം നീതിസമൂഹത്തിന്’ എന്ന പ്രമേയമാണ് ജനറല് കൗണ്സില് ചര്ച്ച ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന സമരങ്ങളെക്കുറിച്ചും ആംഗ്ലോ ഇന്ത്യന് സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന പാര്ലമെന്റിലെയും നിയമസഭയിലെയും പ്രാതിനിധ്യം ഒഴിവാക്കിയതും കൗണ്സിലില് ചര്ച്ചയായി.
പ്രതിനിധി സമ്മേളനത്തിലെ ചര്ച്ചകള്ക്കു വൈസ് പ്രസിഡന്റുമാരായ ഷാജി ജോര്ജ്, ഡോ.അഗസ്റ്റിന് മുള്ളൂര്, ജനറല് സെക്രട്ടറി ഫാ.ഫ്രാന്സിസ് സേവ്യര്, ഫാ.തോമസ് തറയില്, ആന്റണി ആല്ബര്ട്ട്, സ്മിത ബിജോയ്, ആന്റണി നൊറോണ എന്നിവര് നേതൃത്വം നല്കി. വിവിധ വിഷയങ്ങളില് പി.ആര്.കുഞ്ഞച്ചന്, പ്ലാസിഡ് ഗ്രിഗറി, തോസ് കെ സ്റ്റീഫന് എന്നിവര് പ്രബന്ധങ്ങള് അവതരിപ്പിച്ചു
കേരളത്തിലെ 12 ലത്തീന് രൂപതയില്നിന്നുള്ള മെത്രാന്മാരും, വൈദികരും, സന്യസ്ത അല്മായ പ്രതിനിധികളും പരിപാടികളില് പങ്കെടുത്തു. കെഎല്സിഎ, സിഎസ്എസ്, കെഎല്സിഡബ്ല്യുഎ, ഡിസിഎംഎസ്, കെസിവൈഎം എന്നീ സംഘടനാ നേതാക്കളും സമ്മേളനത്തില് സന്നിഹിതരായിരുന്നു.
നളെ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്ച്ച നടക്കും. തുര്ന്ന്, കെആര്എല്സിസി പത്രസമ്മേളനവും ഉണ്ടാവും.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.