
സ്വന്തം ലേഖകൻ
പുനലൂര്: കേരള റീജ്യന് ലാറ്റിന് കാത്തലിക് കൗണ്സിലിന്റെ (കെ.ആര്.എല്.സി.സി.) 33-ാമത് ജനറല് അസംബ്ലി 16, 17 തിയതികളില് പുനലൂര് രൂപതയിലെ പത്തനാപുരം സെന്റ് സേവ്യേഴ്സ് വിദ്യാനികേതന് പാസ്റ്ററല് സെന്ററില് വച്ചു നടത്തപ്പെടുമെന്ന് ജനറല് സെക്രട്ടറി ഫാ.ഫ്രാന്സിസ് സേവ്യര് താന്നിക്കാപ്പറമ്പിൽ അറിയിച്ചു.
16-ന് രാവിലെ 10.30-ന് ആരംഭിക്കുന്ന 33-ാമത് ജനറല് അസംബ്ലിയിൽ കെ.ആര്.എല്.സി.സി. പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ.എം.സൂസപാക്യം അധ്യക്ഷനായിരിക്കും, മലങ്കര മാര്ത്തോമാ സുറിയാനി സഭാമേലധ്യക്ഷന് ഡോ. ജോസഫ് മാര് തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്വഹിക്കും. തുടർന്ന്, ബിഷപ് ഡോ.സെല്വിസ്റ്റര് പൊന്നുമുത്തന് ആശംസ നേരുകയും, സംസ്ഥാനത്തെ മുന് ചീഫ്സെക്രട്ടറി എസ്.എം.വിജയാനന്ദ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.
കേരള ലത്തീന് സഭയുടെ ‘വിദ്യാഭ്യാസ ശുശ്രൂഷ’യാണ് ഈ സമ്മേളനത്തില് പ്രധാനമായും ചര്ച്ചചെയ്യപ്പെടുന്നത്. അതുപോലെ തന്നെ, ആനുകാലിക വിഷയങ്ങളായ പൊതുതിരഞ്ഞെടുപ്പും, സാമ്പത്തിക സംവരണവും, ദലിത് ക്രൈസ്തവരുടെ സംവരണവും, കേരള അഡ്മിനിട്രേറ്റീവ് സര്വീസ് സംവരണവും ചര്ച്ചചെയ്യപ്പെടും.
അതുപോലെ തന്നെ, കെ.ആര്.എല്.സി.ബി.സി. മീഡിയാ കമ്മീഷന്റെയും, അല്മായ കമ്മീഷന്റെയും പ്രവര്ത്തനങ്ങളും, കെ.ആര്.എല്.സി.സി. വിദ്യാഭ്യാസ പാക്കേജിന്റെ പുരോഗതിയും, യുവജന കമ്മീഷന് യൂത്ത് സര്വേയും, വിലയിരുത്തും. രാഷ്ട്രീയകാര്യ സമിതി പ്രമേയം ചര്ച്ചയും ഉണ്ടാകും.
സമാപന സമ്മേളനത്തിൽ കേരളത്തിലെ 12 ലത്തീന് രൂപതകളില് നിന്നുള്ള ബിഷപ്പുമാരും തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളും സംബന്ധിക്കും.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.