അനില് ജോസഫ്
നെയ്യാറ്റിന്കര ; കോവിഡ്കാലത്ത് അതീജീവനത്തിന്റ നല്ല സന്ദേശം യുവജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി നെയ്യാറ്റിന്കര രൂപതാ സമിതി സംഘടിപ്പിച്ച അഗ്രി ചലഞ്ചില് പാറശാല ഫൊറോയിലെ പൊന്വിള ഇടവകാഗമായ അബിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
യുവജനങ്ങളിലെ കാര്ഷിക അഭിരുജി മാറ്റുരക്കപെട്ട ചലഞ്ചില് രൂപതയുടെ എല്ലാ ഫൊറോനകളില് നിന്നും മത്സരാര്ത്ഥികള് ഉണ്ടായിരുന്നു. കോവിഡ് കാലത്ത് യുവജനങ്ങളില് കാര്ഷികാവബോധം വളര്ത്തുക,വിഷരഹിത പച്ചക്കറികള് ഉല്പ്പാദിപ്പിക്കുക, സ്വയംപര്യാപ്ത കുടുംബങ്ങള് സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച അഗ്രി ചാലഞ്ചില് 836 യുവജനങ്ങള് പങ്കെടുത്തു.
ഫൈനല് റൗണ്ടില് എത്തിയ 120 യുവജനങ്ങളുടെ വീടുകളില് കൃഷി വിദഗ്ധരായ വിധികര്ത്താക്കളുടെ സഹായത്തോടെ രൂപത ഡയറക്ടറും രൂപത സമിതി അംഗങ്ങളും സന്ദര്ശിക്കുകയും മൂല്യനിര്ണയം നടത്തി വിജയികളെ കണ്ടെത്തുകയുമായിരുന്നു.
രൂപതയുടെ യൂവജന കമ്മിഷന് ഡയറക്ടര് ഫാ. റോബിന് സി പീറ്ററിന്റെ ദീര്ഘവീക്ഷണത്തില് രൂപപെട്ട പരിപാടി യുവജനങ്ങളാകമാനം ഏറ്റെുക്കുകയായിരുന്നു. രൂപത കെസിവൈഎം പ്രസിഡന്റ് ജോജി ടെന്നിസനും രൂപതാ സമിതിയും ഡയറക്ടര്ക്കൊപ്പം കൈകോര്ത്തു .
ആര്യനാട് ഫൊറോന കെ സി വൈ എം പ്രസിഡന്റും കൊണ്ണിയൂര് ഇടവകാംഗവുമായ റിജു, ഉണ്ടന്കോട് ഫൊറോന കെ സി വൈ എം സെക്രട്ടറിയും കൈവന്കാല ഇടവകാംഗവുമായ ജോഗേഷ് എന്നിവര് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള് കരസ്ഥമാക്കി.ഏറ്റവും കൂടുതല് യുവജനങ്ങള് അഗ്രി ചലഞ്ചില് പങ്കെടുത്തത് നെയ്യാറ്റിന്കര ഫൊറോനയില് നിന്നാണ്.
മന്ത്രി വി എസ് സുനില് കുമാറാണ് അഗ്രിചലഞ്ചിന്റെ ലോഗോ പ്രകാശനം ചെയ്യ്ത് സംരഭത്തിന് തുടക്കം കുറിച്ചത്.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന് കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.