Categories: Diocese

ഭാരതത്തിന്റെ ഭരണഘടനാ മൂല്ല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ബിഷപ്പ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

ഭാരതത്തിന്റെ ഭരണഘടനാ മൂല്ല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ബിഷപ്പ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: ഭാരതത്തിന്റെ ഭരണഘടന ഒരു പൗരന് നല്‍കുന്ന ഭരണഘടനയുടെ മൂല്ല്യങ്ങളും അന്തസത്തയും സംരക്ഷിക്കപ്പെടണമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍. നെയ്യാറ്റിന്‍കര രൂപത സംഘടിപ്പിച്ച ‘ഭരണഘടനാസംരക്ഷണ ദിനാചരണം’ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്‌. ഭാരത്തിലെ പൗരന്‍മാര്‍ക്ക് ഒരേ നീതിയും ആവഷ്ക്കാര സ്വാതന്ത്ര്യവും ഉറപ്പ് വത്തണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പതാക ഉയര്‍ത്തിയാണ് പരിപാടികള്‍ക്ക് തുടക്കമായത്. കെ.എൽ.സി.എ. രൂപത പ്രസിഡന്‍റ് ഡി.രാജു ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം സെക്രട്ടറി സദാനന്ദന്‍ വായിച്ചു.

ഇടവക വികാരി മോണ്‍.അല്‍ഫോണ്‍സ് ലിഗോറി, റവ.ഡോ.രാഹുല്‍ലാല്‍, കെഎല്‍സിഎ സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, ഖജാന്‍ജി വിജയകുമാര്‍, സനല്‍ക്ലീറ്റസ്, കേസരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്ന് രൂപതയിലെ 247 ദേവാലയങ്ങളിലും ലത്തീന്‍ മെത്രാന്‍ സമിതി പുറത്തിറക്കിയ ഇടയ ലേഖനം വായിച്ചു. ഇടവകകളില്‍ ദേശീയപതാക ഉയര്‍ത്തി.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago