വികാസ്കുമാര്, ഷിബുതോമസ് കുരുവിന്മുകള്
ബാലരാമപുരം, കാട്ടാക്കട : “സമനീതി, അധികാരത്തില് പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബര് 1 ന് നെയ്യാറ്റിന്കരയില് നടക്കുന്ന കെഎല്സിഎ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ബാലരാമപുരം, കട്ടക്കോട് ഫെറോനകളില് സ്വാഗത സംഘം ഓഫീസുകള് തുറന്നു.
ബാലരാമപുരത്ത് ഫെറോന വികാരി ഫാ.ഷൈജു ദാസും, കട്ടക്കോട് ഫൊറോന വികാരി റോബര്ട്ട് വിന്സെന്റും ഓഫീസിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചു.
കെഎല്സിഎ ബാലരാമപുരം സോണല് പ്രസിഡന്റ് വികാസ്കുമാര് അദ്ധ്യക്ഷത വഹിച്ച യോഗത്തില് ജസ്റ്റസ്, സജി, കോണ്ക്ലിന് ജിമ്മി ജോണ്, ബിപിന്, സജിത, ഷാജി, എന്നിവര് സംസാരിച്ചു. തുടര്ന്ന്, നടന്ന സംഘാടക സമിതി തെരഞ്ഞെടുപ്പില് വിവിധ കമ്മിറ്റികളിലായി 30 ഓളം അംഗങ്ങളെ തെരഞ്ഞെടുത്തു. വരുന്ന ഞായറാഴ്ച ഫെറോനയിലെ എല്ലാ ഇവകകളിലും ഉപ ഇടവകകളിലും സ്വാഗത സംഘം ഓഫീസുകളുടെ ഉദ്ഘാടനം നടക്കും.
നവംബര് 2 ന് ഇടവകകളില് നിന്നും തെരഞ്ഞെടുക്കപ്പെടുന്ന സംഘാടക കമ്മിറ്റി അംഗങ്ങളുടെ സംഗമം നടക്കുമെന്ന് സോണല് പ്രസിഡന്റ് അറിയിച്ചു.
കട്ടക്കോട് ഫൊറോനയില് ഫൊറോന പ്രസിഡന്റ് ഫെലിക്സ് അധ്യക്ഷത വഹിച്ചു. ആത്മീയ ഉപദേഷ്ടാവ് ഫാ.ജോസഫ് സേവ്യര്, ഫാ.എ.എസ്.പോള്, ഫാ.അജി അലോഷ്യസ്, കെഎല്സിഎ ഫൊറോന പ്രസിഡന്റ് ഫെലിക്സ്, കിരണ്, ജോസ്, ഷിബുതോമസ്, സുബി, ഗോപകുമാര്, ലിനുജോസ്, ജോണ് കെ.രാജന്, ആല്ബര്ട്ട്, പി സി ജോര്ജ്ജ്, എംഎം അഗസ്റ്റിന് തുടങ്ങിയവര് പ്രസംഗിച്ചു.
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.