
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: “അധികാരപങ്കാളിത്തം നീതി സമൂഹത്തിന്” എന്ന മുദ്രാവാക്യവുമായി ഈമസം 10,11&12 തിയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന കേരളാ റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും.
നെയ്യാറ്റിന്‍കര രൂപത ആദ്യമായി ആതിഥേയത്വം വഹിക്കുന്ന പരിപാടി ഡിസംബര്‍ 1-ന് നെയ്യാറ്റിന്‍കരയില്‍ നടന്ന സമുദായ സംഗമത്തിന്റെ തുടര്‍ച്ചയെന്നോണം സമുദായത്തിന്റെ വിവിധ ആവശ്യങ്ങളുടെയും ലത്തീന്‍ സഭയുടെ കൂട്ടായ്മയുടെയും സന്ദേശം വിളിച്ചോതിയായിരിക്കും സംഘടിപ്പിക്കുക. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്‍, സഭകളിലെ ആഗ്ലോഇന്ത്യന്‍ പ്രധിനിത്യം എടുത്ത് കളഞ്ഞ സാഹചര്യം തുടങ്ങിയ വിഷയങ്ങളും ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
കൂടാതെ ലത്തീന്‍ സമുദായത്തിന്റെ 15-ഇന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് നല്‍കിയ അവകാശ പത്രികയുടെ തുടര്‍ നടപടികളും ചര്‍ച്ചയാവും. നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്റെറാണ് ജനറല്‍ കൗണ്‍സിലിന്റെ പ്രധാന വേദി.
10-ന് കേരളത്തിലെ ലത്തീന്‍ രൂപതകളിലെ മതമേലധ്യക്ഷന്‍മാരുടെ പ്രത്യേക യോഗം വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ നടക്കും. 11-ന് രാവിലെ 10 ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ജനറല്‍ കൗണ്‍സിലിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തും. 10.30 മുതല്‍ 12 രൂപതകളിലെയും ബിഷപ്പുമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനം നടക്കും.
കെആര്‍എല്‍സിസി പ്രസിഡന്‍റ് ബിഷപ് ഡോ.ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കുന്ന പരിപാടി പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കോവളം എംഎല്‍എ എം.വിന്‍സെന്റ്, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍ പേഴ്സണ്‍ ഡബ്ല്യു.ആര്‍.ഹീബ, കെആര്‍എല്‍സിസി സെക്രട്ടറി ആന്റെണി ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.
പൗരോഹിത്യ ജീവിതത്തില്‍ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പല്‍ ഉപകാര സമര്‍പ്പണം നടത്തും.
വൈകിട്ട് 11 രൂപതകളിലെ പ്രതിനിധികള്‍ കുഴിച്ചാണി, ആറയൂര്‍, വ്ളാത്താങ്കര, മരിയാപുരം, തിരുപുറം, പത്തനാവിള, മുളളുവിള, നെല്ലിമൂട്, മംഗലത്ത്കോണം, മാറനല്ലൂര്‍, മാരായമുട്ടം തുടങ്ങിയ ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ സന്ദര്‍ശനം നടത്തും. 12 ന് രാവിലെ 11 രൂപതകളിലെ ബിഷപ്മാര്‍ സന്ദര്‍ശനം നടത്തുന്ന ദേവാലയങ്ങളില്‍ രാവിലെ 6.30 ന് പ്രത്യേക ദിവ്യബലികള്‍ അര്‍പ്പിക്കും. 12 ന് ഉച്ചയോടെ പരിപാടികള്‍ക്ക് സമാപനമാവും.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.