നെയ്യാറ്റിന്‍കര; ഇന്നലെ വനം മന്ത്രി കെ.രാജുവിന്റെ വസതിയിലേക്ക് കേരളാ ലാറ്റിന്‍കാത്തലിക് വിമണ്‍ അസോസിയേഷന്‍ നടത്തിയ മാര്‍ച്ചിനെതിരെ പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത.
സ്‌ത്രീകള്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തെ പോലീസ് ലാത്തികൊണ്ട് നേരിട്ടത് കാടത്തമാണ്. വിതുര വിസിറ്റേഷന്‍ സന്യാസ സഭയിലെ സിസ്റ്റര്‍ മേബിളിന്റെ ശിരോ വസ്‌ത്രം വലിച്ച് കീറിയതും സിസ്റ്റര്‍ എലിസബത്തിനെയും മറ്റ് വിശ്വാസികളെയും ലാത്തി കൊണ്ടടിച്ചതും സത്രീകള്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കുന്ന പരിഗണനായണ് സൂചിപ്പിക്കുന്നത് . പോലീസ് മര്‍ദനത്തില്‍ 2 സ്‌ത്രീകളുടെ വാരിയെല്ല് തകരുകയും ഒരു സ്‌ത്രീയുടെ കാല്‍ ഒടിയുകയും ചെയ്യ്‌തത് പോലീസിന്റെ നടപടി എത്ര ക്രൂരമായിരുന്നു എന്നതിന്റെ ഉദാഹരണമാണ് .
സ്വന്തം വകുപ്പിനെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത മന്ത്രിയാണ് വനം വകുപ്പ് ഭരിക്കുന്നതെന്ന് കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആരോപിച്ചു. വകുപ്പിലെ വര്‍ഗ്ഗീയ വാദികള്‍ക്ക് ഓശാന പാടുന്ന പ്രാദേശിക സിപിഐ നേതാക്കളുടെ വക്‌താവായി വനം മന്ത്രി തരം തണുവെന്നും കെഎല്‍സിഎ പ്രസിഡന്റ് അഡ്വ ഡി.രാജു പറഞ്ഞു.
നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ബിഷപ് ഡോ.വിന്‍സെന്റ് സുമുവല്‍ ഉദ്‌ഘാടനം ചെയ്യ്‌തു. വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ് അധ്യക്ഷത വഹിച്ചു രുപതയുടെ പാറശാല നെയ്യാറ്റിന്‍കര , കാട്ടാക്കട , നെടുമങ്ങാട് ഫൊറോനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.