
സ്വന്തം ലേഖകൻ
കോതമംഗലം: ഈ വരുന്ന ഒക്ടോബർ 10-ന് വാഴത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക ഉയരുന്ന കാർലോ അക്വത്തിസിന്റെ മലയാളത്തിൽ തർജ്ജിമ ചെയ്ത ഔദ്യാഗിക ജീവചരിത്രം 27 സെപ്തംബർ രാവിലെ 10:45-ന് അഭിവന്ദ്യ കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ പ്രകാശനം ചെയ്തു. വൈദികരുടെയും വൈദിക വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിലായിരുന്നു പ്രകാശന ചടങ്ങ്.
ഒരു വർഷ കാലയളവെടുത്ത് കാർലോ അക്വത്തിസിന്റെ അമ്മയോടും സുഹൃത്തുക്കളോടുമുള്ള സംഭാഷണത്തിൽ നിന്ന് രൂപംകൊണ്ട ഇംഗ്ലീഷ് പതിപ്പിന്റെ മലയാളം പരിഭാഷയാണ് പ്രകാശനം ചെയ്തത്. കാർലോ ബ്രദേഴ്സ് എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനുമാണ് മലയാള പരിഭാഷ നടത്തിയിരിക്കുന്നത്.
“ഹൈവേ ടു ഹെവൻ” എന്ന ശീർഘകത്തിൽ പുറത്തിറങ്ങിയ പുസ്തകം കോഴിക്കോട് ആത്മാ ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വരുന്ന മാസങ്ങളിൽ കാർലോയുടെ ദിവ്യകാരുണ്യ അത്‌ഭുതങ്ങളുടെ ശേഖരണവും മലയാളത്തിൽ പുസ്തക രൂപേണ കാർലോ ബ്രദേഴ്സ് പ്രസിദ്ധീകരിക്കുന്നുണ്ട്. ‘മലയാളികളായ എല്ലാവരും എന്റെ മകനെ കുറിച്ചുള്ള ഈ പുസ്തകം വായിക്കണമെന്നും, എന്റെ മകന്റെ യഥാർത്ഥ ജീവിതം അറിയുവാൻ ഇത് നിങ്ങളെ സഹായിക്കുമെന്നും’ കാർലോ അക്വത്തിസിന്റെ അമ്മ പറഞ്ഞു.
കാർലോ അക്കുത്തിസിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള കാർലോ ബ്രദേഴ്സ് Carlo Voice എന്ന വെബ്സെറ്റുമായി കാർലോയുടെ മാധ്യമ സുവിശേഷ വൽകരണം തുടർന്നു കൊണ്ടുപോകുന്നു. ഇംഗ്ലീഷ് പതിപ്പ് അസീസ്സിയിലെ മെത്രാൻ ഡോമനിക്ക് സോറെന്റിനാ ഒക്ടോബർ 10-ന് പ്രകാശനം ചെയ്യും. മലയാളം പരിഭാക്ഷ പുസ്തകങ്ങൾക്കായി 0091 9188706536 എന്ന നമ്പറിൽ ബന്ധപ്പെടുക.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.