സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ ഇക്കൊല്ലത്തെ കാർട്ടൂൺ അവാർഡ് പൂർണ്ണമായും ക്രിസ്ത്യാനികൾ തങ്ങളുടെ രക്ഷയുടെ അടയാളമായി ആരാധിക്കുന്ന കുരിശിനെ അവഹേളിക്കുന്ന തരത്തിലായിരുന്നുവെന്ന് കെ.സി.ബി.സി.പ്രസിഡന്റും, തിരുവനതപുരം ആർച്ച് ബിഷപ്പുമായ ഡോ.സൂസൈപാക്യം. ഇതുമായി ബന്ധപ്പെട്ട്, ഗണ്മെന്റ് സ്വീകരിച്ച സത്വര നടപടികൾക്ക് അനുമോദനവും, തുടർനടപടികളും ആവശ്യപ്പെട്ടുകൊണ്ടാണ് ആർച്ച് ബിഷപ്പ് മന്ത്രി ബാലന് കത്തുനൽകിയത്.
പൊതു സമൂഹത്തിൽ നിന്നും ഉയർന്നുവന്ന പ്രതിഷേധ ശബ്ദത്തിന് ചെവികൊടുക്കുകയും തികച്ചും അവസരോചിതമായി അതിൽ ഇടപെടുകയും, അവാർഡ് നിർണയം പുനഃപരിശോധിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത മാന്തി ബാലന്റെ നടപടിയെ ബിഷപ്പ് സ്വാഗതം ചെയ്യുന്നുണ്ട്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നതോടൊപ്പം, ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് മത-സാമൂഹ്യ നേതാക്കളെയോ മതചിഹ്നത്തെയോ പ്രതീകങ്ങളെയോ മനഃപൂർവം അധിക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണെന്നും ആർച്ച് ബിഷപ്പ് പറയുന്നു.
മേലിൽ സമൂഹത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ശ്രദ്ധിക്കണമെന്നും, പുരസ്‌കാര നിർണയ സമിതി അംഗങ്ങൾക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും നൽകുകയും, ജൂറി അംഗങ്ങളെ നിശ്ചയിക്കുമ്പോൾ വിവേക പൂർണമായ സമീപനം സ്വീകരിക്കണമെന്നും, അല്ലാതെ തീരുമാനം ജൂറിയുടേതാണ്; സർക്കാർ ഒന്നിലും ഇടപെട്ടിട്ടില്ല എന്നുപറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ലെന്നും ആർച്ച് ബിഷപ്പ് പറയുന്നു.
കത്തിന്റെ പൂർണ്ണ രൂപം:
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.