Categories: Kerala

ചെല്ലാനം കടലാക്രമണം; കെ.സി.വൈ.എം. പ്രസിഡന്റുമാർ സംയുക്തമായി എം.പി. ഹൈബി ഈഡന് നിവേദനം നൽകി

ആലപ്പുഴ, കൊച്ചി, വരാപ്പുഴ, കോട്ടപ്പുറം കെ.സി.വൈ.എം. പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം

ജോസ് മാർട്ടിൻ

എറണാകുളം: എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്ത് കടലാക്രമണം രൂക്ഷമായ അവസരത്തിൽ, ജില്ലയിലെ തീരദേശത്തിന്റെ അവസ്ഥകൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി കെ.സി.വൈ.എം. പ്രസിഡന്റുമാർ സംയുക്തമായി എം.പി. ഹൈബി ഈഡനെ സന്ദർശിച്ച് നിവേദനം നൽകി. ആലപ്പുഴ, കൊച്ചി, വരാപ്പുഴ, കോട്ടപ്പുറം കെ.സി.വൈ.എം. പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനവും, ചർച്ചയും, നിവേദനം സമർപ്പണവും.

കടലാക്രമണ മേഖലകളിൽ സ്വീകരിക്കേണ്ട സത്വര നടപടികളെക്കുറിച്ചും, പരിഹാര മാർഗങ്ങളെക്കുറിച്ചും സംഘം ചർച്ച ചെയ്തു. ജിയോ ട്യൂബും പരാജയപ്പെട്ട സാഹചര്യത്തിൽ, കാലഹരണപ്പെട്ട ഐ.ഐ.ടി. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആണ് ഇപ്പോളും പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന് പകരം ഈ മേഖലയിൽ പ്രഗല്ഭരായ സമിതിയെ നിയോഗിച്ച് പുതിയ ശാസ്ത്രീയ പഠനം നടത്തി, ശാശ്വതമായ പരിഹാര മാർഗ്ഗം കണ്ടെത്തി നടപ്പിലാക്കണമെന്നും സംയുക്തമായി നൽകിയ നിവേദനത്തിൽ എം.പി. യോട് ആവശ്യപ്പെട്ടു.

ആലപ്പുഴ രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ, കൊച്ചി രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കൽ, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ആന്റണി ജൂഡി, ജനറൽ സെക്രട്ടറി ദീപക്, കൊച്ചി രൂപത വൈസ്.പ്രസിഡന്റ് ജോസ് പള്ളിപ്പാടാൻ, ആലപ്പുഴ രൂപത എക്സിക്യൂട്ടീവ് ടോം ചെറിയാൻ എന്നിവരാണ് എം.പി. ശ്രീ.ഹൈബി ഈഡനെ കണ്ട് ചർച്ചനടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തത്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

5 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago