സ്വന്തം ലേഖകൻ
താമരശ്ശേരി: കുരിശു രൂപത്തെ ഒരുകൂട്ടം യുവാക്കൾ സാമൂഹ്യ സ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവഹേളിച്ചതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കുരിശുമലയിൽ കാവൽസമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് താമരശ്ശേരി രൂപതാ കെ.സി.വൈ.എം. ഇന്ന് വൈകുന്നേരം നടക്കുന്ന കാവൽ സമരം താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
നീചവും മതനിന്ദപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും ഇവരെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് (26/10/20 തിങ്കളാഴ്ച്ച) വൈകുന്നേരം അഞ്ചുമണിക്ക് വിവിധ ക്രിസ്തീയ സംഘടനകളുടെയും കക്കാടംപൊയിൽ ഇടവകയുടെയും ആഭിമുഖ്യത്തിൽ കക്കാടംപൊയിൽ കുരിശുമലയിൽ കാവൽസമരം നടത്തുന്നതെന്ന് കെസിവൈഎം രൂപത ഡയറക്ടർ ഫാ.ജോർജ് വെള്ളയ്ക്കാകുടിയിൽ, രൂപത പ്രസിഡന്റ് വിശാഖ് തോമസ്, ജനറൽ. സെക്രട്ടറി അഭിലാഷ് കുടിപ്പാറ എന്നിവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുകൊണ്ട്, സമൂഹത്തിൽ മതസ്പർദ്ദ വളർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അടുത്തകാലത്ത് വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ മാത്രമേ അരുവിത്തറ പള്ളിയുടെ ബോർഡു മായിച്ച സംഭവവും, പൂഞ്ഞാറിലെ കുരിശുമലയിലെ വി.കുരിശിൽ നടത്തിയ അവഹേളനങ്ങളും കാണുവാൻ സാധിക്കുകയുള്ളൂ. ഇവയൊക്കെയും ക്രൈസ്തവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമെന്നതിൽ സംശയവുമില്ലെന്ന നിലപാടാണ് തലശേരി രൂപതാ കെ.സി.വൈ.എം.നുമുള്ളത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.