ജോസ് മാർട്ടിൻ
വടക്കൻ പറവൂർ/കോട്ടപ്പുറം: വിശുദ്ധ ഡോൺ ബോസ്കോ ദേവാലയത്തിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ കാരുണ്യ ഭവനം നിർമ്മിച്ച് നൽകി. കോട്ടപ്പുറം രൂപതാ മതബോധന ഡയറക്ടർ ഫാ.ജോയ് സ്രാമ്പിക്കൽ ഭവനത്തിന്റെ ആശീർവാദ കർമ്മവും, പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ ഭവനത്തിന്റെ താക്കോൽദാന കർമ്മവും നിർവഹിച്ചു.
വികാരി ഫാ.ജോഷി മുട്ടിക്കലിന്റെ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികൾ തങ്ങളുടെ ജന്മദിനങ്ങളും ആഘോഷപരിപാടികളും മാറ്റിവെച്ചു കണ്ടെത്തിയ തുകയാണ് കാരുണ്യ ഭവനത്തിന്റെ പണിക്ക് ഉപയോഗിച്ചത്.
പരിപാടിയിൽ വികാരി ഫാ.ജോഷി മുട്ടിക്കൽ, സഹവികാരി ഫാ.സിബിൻ കല്ലറക്കൽ മതബോധന പ്രധാനാധ്യാപിക മിനി തോമസ്, പിടിഎ പ്രസിഡണ്ട് വിൽസൺ ആഞ്ഞാറ്റുപറമ്പിൽ കൈക്കാരന്മാരായ ടോമി കൂട്ടാട്ടു, പി.ടി. സെബാസ്റ്റ്യൻ പാരിഷ് കൗൺസിൽ സെക്രട്ടറി ജോൺ ശ്രീ പതിയാഴത്ത്, വാർഡ് മെമ്പർ അരുഷ് എന്നിവർ സന്നിഹിതരായിരുന്നു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.