അനിൽ ജോസഫ്
തിരുവനന്തപുരം: കാല്പന്തുകളിയില് പുത്തന് ആവേശമായി തിരുവനന്തപുരം ലത്തീന് അതിരൂപതാ സഹായ മെത്രാന് ഡോ.ആര്.ക്രിസ്തുദാസ്. സോമതീരം ലിഫ കപ്പിൽ കളേഴ്സ് ഇലവനുവേണ്ടിയാണ് ക്രിസ്തുദാസ് പിതാവ് ബൂട്ടണിഞ്ഞത്. എതിരാളികള് തിരുവനന്തപുരം പ്രസ്ക്ലബായിരുന്നു.
കളേഴ്സിനുവേണ്ടി സഹായ മെത്രാനോടൊപ്പം തിരുവനന്തപുരം അതിരൂപതയിലെ വൈദികരാണ് കളിക്കളത്തില് ഇറങ്ങിയത്. കളിക്കളത്തില് നിറഞ്ഞ് റൈറ്റ് വിംഗ് ഫോര്വേര്ഡ് പൊസിഷനില് ആദ്യഅവസാനം മിന്നിത്തിളങ്ങിയ ബിഷപ്പ് പാസുകളിലൂടെയും മുന്നേറ്റങ്ങളിലൂടെയും ശ്രദ്ധ നേടി.
അവേശം നിറഞ്ഞ മത്സരത്തില് ആദ്യം വൈദികര് ഗോള് നേടിയെങ്കിലും പ്രസ് ക്ലബ് തിരിച്ചടിച്ച് സമനില നേടി, തുടര്ന്ന് പെനാല്റ്റിയില് കലാശിച്ച മത്സരത്തില് 5-3 എന്ന നിയില് പ്രസ് ക്ലബ് വിജയികളായി.
ദേശീയ സംസ്ഥാന ഫുഡ്ബോളിന് മിന്നും താരങ്ങളെ സംഭാവന ചെയ്ത അടിമലത്തുറ ഗ്രാമത്തില് കളിച്ചു വളര്ന്ന ക്രിസ്തുദാസ് പിതാവ് അടിമലത്തുറ ജൈ ക്രൈസ്റ്റ് ക്ലബിന്റെ മുന്നിര താരമായി തിളങ്ങിയിട്ടുണ്ട്.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.