അനിൽ ജോസഫ്
ബാലരാമപുരം: കരുണയും അനുകമ്പയും നഷ്ടപ്പെട്ട സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് പാറശാല ബിഷപ്പ് തോമസ് മാര്‍ യൗസേബിയൂസ്. കുടുംബാഗങ്ങള്‍ പോലും സ്വന്തം നേട്ടത്തിന് വേണ്ടി സ്വാര്‍ത്ഥരായിമാറുന്നുവെന്നും ബിഷപ്പ് പറഞ്ഞു. കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ശുശ്രൂഷ ദിനത്തില്‍ വചനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
വിശുദ്ധരായി മാറാനാണ് ക്രൈസ്തവരുടെ നിയോഗം, സാധാരണ ജീവിതം നയിച്ചാലേ വിശുദ്ധിയിലേക്കെത്താന്‍ സാധിക്കൂ ബിഷപ്പ് ഓർമ്മിപ്പിച്ചു. അടുത്ത് നില്‍ക്കുന്ന വ്യക്തിയെ മനസിലാക്കിയാലേ കരുണയുടെ വലിയ മനസുണ്ടാവൂ എന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ശുശ്രൂഷാദിന ദിവ്യബിക്ക് നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.വി.എല്‍.പോള്‍, ഇടവക വികാരി ഫാ.ജോയി മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.