ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ ‘തെക്കിന്റെ കൊച്ചു പാദുവ’ എന്നറിയപ്പെടുന്ന കമുകിൻകോട് കൊച്ചുപളളി തിരുനാളിന് ഇന്ന് വൈകിട്ട്
തുടക്കമാവും.
ഞായറാഴ്ച വൈകിട്ട് 6.30-ന് നടക്കുന്ന പ്രാരംഭ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതാ ജുഡിഷ്യൽ വികാർ ഡോ. ഗ്ലാഡിൻ അലക്‌സ് മുഖ്യ കാർമ്മികത്വം വഹിക്കും. ക്‌ടാരക്കുഴി സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. ജോർജ്ജ്‌കുട്ടി വചന സന്ദേശം നല്‍കും.
തിങ്കളാഴ്‌ച വെകിട്ടത്തെ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ അൽമായ കമ്മിഷൻ ഡയറക്‌ടർ ഫാ. എസ്.എം. അനിൽകുമാർ മുഖ്യ കാർമ്മികത്വം വഹിക്കും. ഈഴക്കോട് സെന്റ് ലിയോ പോൾഡ് വികാരി ഫാ. എ.എസ്. പോൾ വചന സന്ദേശം നൽകും.
ചൊവ്വാഴ്‌ച രാവിലെ 10.30- ന് നെയ്യാറ്റിൻകര റീജിയൻ കോ-ഓർഡിനേറ്റർ മോൺ. വി.പി. ജോസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി.
4 മണിക്ക് ദിവ്യകാരുണ്യ ആരാധന ഇടവക വികാരി ഫാ. ജോയി മാത്യാസിന്റെ നേതൃത്വത്തിൽ. വൈകിട്ട് 6.30-ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി.
തിരുനാള്‍ സമാപന ദിനമായ ബുധനാഴ്‌ച വൈകിട്ട് തിരുവനന്തപുരം അതിരൂപതാ എൽ.സി.വൈ.എം. ഡയറക്‌ടർ ഫാ. ലെനിൻ ഫെർണാണ്ടസിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ സമാപന ദിവ്യബലി. ബാലരാമപാരം ഫൊറോന വികാരി ഫാ. ഷൈജുദാസ് വചന സന്ദേശവും നൽകും.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.