അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിന്റെ തീര്‍ഥാടന തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. തീര്‍ഥാടന പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റിജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍ റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കൊല്ലോട് ഇടവക വികാരി ഫാ.അജി അലോഷ്യസ്, ഫാ.തോമസ് ഇനോസ്, ഇടവക വികാരി ഫാ.ജോയ് മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തുടര്‍ന്ന് മോണ്‍ റൂഫസ് പയസലിന്‍ തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
വൈകിട്ട് കൊച്ചുപളളിയില്‍ നടന്ന ആഘോഷമായ സമൂഹ ദിവ്യബലിക്ക് ഫാ.സുരേഷ് ഡി.ആന്റെണി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന്, കൊച്ചുപളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം ഭക്തി സാന്ദ്രമായി. തുടര്‍ന്ന്, ഇടവക വികാരി ഫാ.ജോയ് മത്യാസ് ഇക്കൊല്ലത്തെ തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.
22-ന് വൈകിട്ട് 6-ന് നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓഡിനേറ്റര്‍ മോണ്‍.സെല്‍വരാജിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. 25-ന് വൈകിട്ട് നടക്കുന്ന അഘോഷമായ ദിവ്യബലിക്ക് രൂപത ശുശ്രൂഷ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് പളളിക്ക് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.
26 ശനിയാഴ്ച വൈകിട്ട് 6-ന് കൊല്ലം രൂപതയുടെ മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലി തുര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം. 27-ന് രാവിലെ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്, പളളിക്ക് ചുറ്റും അഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കൊളുകള്‍ പാലിച്ചായിരിക്കും തിരുനാള്‍ ആഘോഷങ്ങളെന്ന് ഇടവക വികാരി ഫാ.ജോയ്മത്യാസ് പറഞ്ഞു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.