അനിൽ ജോസഫ്
ബാലരാമപുരം: കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ലോകകാന്‍സര്‍ ദിനത്തിനോടനുബന്ധിച്ച് 100 സ്ത്രീ തീര്‍ഥാടകര്‍ അര്‍ബുദ രോഗികള്‍ക്കായി മുടി മുറിച്ച് നൽകി മാതൃകയായി. അടുത്ത ആഴ്ച്ച ആരംഭിക്കുന്ന തീര്‍ഥാടനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
3 മാസങ്ങള്‍ക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്തവർക്കാണ് മുടി ദാനം ചെയ്യാനുളള അവസരമുണ്ടായത്. തൃശൂര്‍ അമല കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 4 വര്‍ഷത്തിന് മുമ്പ് തിരുവനന്തപുരം മെഡിക്കല്കേളേജിന്റെ സഹകരണത്തോടെ ആരംഭിച്ച ‘രക്തദാന നേര്‍ച്ച പദ്ധതി’ എല്ലാ മാസവും പളളിയില്‍ നടന്ന് വരികയാണ്.
ഇടവക വികാരി ഫാ.ജോയി മത്യാസ്, മുന്‍ എംഎല്‍എ ആര്.സെല്‍വരാജ്, കെഎലസിഡബ്ല്യൂഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആന്റില്‍സ്, ഫാ.അജി അലോഷ്യസ്, സഹവികാരി പ്രദീപ് ആന്റോ, കൗണ്‍സില്‍ സെക്രട്ടറി ആനന്ദകുട്ടന് തുടങ്ങിയവര്‍ പ്രസംഗിച്ചു. നിര്‍ദ്ധനരായ 32 കാന്‍സര്‍ രോഗികള്‍ക്കുളള ധന സഹായം മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.