അനിൽ ജോസഫ്
നെയ്യാറ്റിന്കര: വിശാലവും വിപുലവുമായ കത്തോലിക്കാ സഭയെക്കുറിച്ച് പഠിച്ച് തീര്ക്കുക അസാധ്യമെന്ന് വചന പ്രഘോഷകനായ സജിത് ജോസഫ്. യഥാര്ത്ഥ കത്തോലിക്കാ വിശ്വാസിയായതില് അഭിമാനിക്കുന്നതായും സജിത് ജോസഫ് പറഞ്ഞു. കാത്തലിക് വോക്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സജിത് ജോസഫ് മനസ് തുറന്നത്.
ഏതാനും നാളുകള്ക്ക് മുമ്പ് കത്തോലിക്കാ സഭയിലേക്ക് കടന്ന് വന്ന സജിത് ജോസഫ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില് കത്തോലിക്കാ വിശ്വാസി എന്ന രീതിയില് സ്വീകാര്യനായി മാറുന്നതിനിടെയാണ് വോക്സുമായി മനസു തുറന്നത്. പെന്തകോസ്താ വിശ്വാസം വിട്ട് വന്നതിനാല് വിമര്ശിക്കുന്നവരോട് മറുപടിയില്ലെന്നും, എല്ലാവരും തന്റെ സഹോദരങ്ങളാണെന്നുമായിരുന്നു മറുപടി. തന്റെ കൂടെ വചനം ശ്രവിച്ചവര് നല്ലൊരു വിഭാഗം കത്തോലിക്കാ സഭയുടെ ഭാഗമായി കഴിഞ്ഞെന്നും, ആരെയും നഷ്ടപ്പെട്ട് പോകാന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ സഭ വേണ്ട സമയത്ത് തിരുത്തലുകള് നല്കി കൂടെ നയിക്കുന്നുണ്ടെന്നും, സഭയിലെ വിശ്വാസി സമൂഹത്തില് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. നെയ്യാറ്റിന്കര രൂപതയിലെ തീര്ഥാടന കേന്ദ്രമായ തെക്കന് കുരിശുമലയില് വച്ചാണ് ബ്രദര് സജിത് ജോസഫ് കാത്തലിക് വോക്സുമായി സംസാരിച്ചത്.
അഭിമുഖത്തിന്റെ പൂര്ണ്ണ രൂപം ഉടന് കാത്തലിക് വോക്സ് യുടൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്യും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.