Categories: Kerala

കത്തോലിക്കാ സഭക്കെതിരെയുള്ള വ്യാജ പോസ്റ്റുകൾക്ക് നിയമ നടപടികൾ സ്വീകരിക്കാനൊരുങ്ങി P.R.L.F. (Kerala Priests and Religious Lawyers Forum)

വയനാട് ജില്ലാ പോലീസ് മേധാവിക്ക് സംസ്ഥാന സെക്രട്ടറി അഡ്വ.സിസ്റ്റർ ജോമോൾ ജോയി പരാതി നൽകി

ജോസ് മാർട്ടിൻ

കത്തോലിക്കാ സഭക്കും സഭയിലെ സമർപ്പിതർക്കും വൈദികർക്കുമെതിരെയും വ്യാജവും, ദുരുദ്ദേശപരവും, ഹീനവുമായ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടുന്നവർക്കെതിരെ യുക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ Kerala Priests and Religious Lawyers Forum (PRLF) നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസ് മേധാവിക്ക് സംസ്ഥാന സെക്രട്ടറി അഡ്വ.സിസ്റ്റർ ജോമോൾ ജോയി പരാതി നൽകി.

ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാനായി ഫോറത്തിന്റെ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അഭിഭാഷകരായ തോമസ് ജോസഫ് തേരകം, സ്റ്റീഫൻ മാത്യു, പി.എം. മാത്യു, ജോണി കപ്യാരുമലയിൽ, ജോമോൾജോയി, ലിനറ്റ് ചെറിയാൻ, ജോസിയ എന്നിവരാണ് കമ്മറ്റിയംഗങ്ങൾ. കൺവീനറായി ലിനറ്റ് ചെറിയാനെ തെരഞ്ഞെടുത്തു.

vox_editor

View Comments

  • A sensible mission from the part of this organisation. It would to bring clarity to the minds of wavering youngsters

Recent Posts

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

1 hour ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

4 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

4 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

5 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago

ഇടുക്കി രൂപത കെ.സി.വൈ.എം എസ്.എം.വൈ.എം ന് പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…

1 week ago