അജിന്‍സോഫ് പി എസ് നേമം
കണ്ണൂർ: കണ്ണൂർ രൂപത, കണ്ണൂർ മേഖലാ മതബോധന അദ്ധ്യാപകരുടെ സെമിനാർ നടത്തി. ഞായറാഴ്ച ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവകയിൽ വച്ച് രാവിലെ വി.കുർബാനയോടെയാണ് സെമിനാർ ആരംഭിച്ചത്.
കണ്ണൂർ മേഖല വേദപാഠം ഡയറക്ടർ ഫാ.മാർട്ടിൻ മാത്യു സെമിനാർ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ‘മരിയോളജി’ എന്ന വിഷയത്തിൽ ഫാ.ആൻറണി ഫ്രാൻസിസ് സെമിനാർ അവതരണം നടത്തി.
ഇടവക വികാരി ഫാ.ലെയ്ഞ്ചൻ, സ്റ്റാഫ് സെക്രട്ടറി രതീഷ് ആൻറണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന്, ബർണശ്ശേരി ഇടവക വികാരി ഫാ. ക്ലമന്റ് ലെയ്ഞ്ചലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: വരും തലമുറയിലെ സഭയെ ക്രിസ്തുവിന്റെ നല്ല അനുയായികളായി മാറ്റുവാൻ മതാദ്ധ്യപകർ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അവരുടെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള സേവനം വിലമതിക്കാനാകാത്തതാണെന്നും അവരുടെ വലിയ മനസ്സിനെ നന്ദിയോടെ ഓർക്കുന്നു.
തുടർന്ന്, സ്നേഹ വിരുന്നോടെ സെമിനാർ അവസാനിച്ചു. മാതാവിനെക്കുറിച്ചുള്ള കൂടുതൽ പക്വമായ അറിവിലേക്ക് സെമിനാർ നയിച്ചുവെന്ന് മതബോധന അധ്യാപകർ അഭിപ്രായപ്പെട്ടു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.