സ്വന്തം ലേഖകൻ
വെള്ളറട : രാജ്യത്ത് കുഞ്ഞുങ്ങളോടും, ദളിത് സമുദായത്തോടും തുടർച്ചയായി നടന്നുവരുന്ന സംഘടിതമായ അക്രമങ്ങളിലും, കൊലപാതകങ്ങളിലും തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം ശക്തമായി പ്രതിഷേധിച്ചു. ജമ്മു കാശ്‌മീരിലെ കഠ്‌വയിൽ 8 വയസുകാരി ബാലികയെ മൃഗീയമായി പീഢിപ്പിച്ച് കൊന്ന സംഭവം ലോകമന:സാക്ഷിയ്‌ക്കു മുമ്പിൽ ഭാരതത്തിന് തല താഴ്‌ത്തേണ്ടിവന്നതായി യോഗം അഭിപ്രായപ്പെട്ടു.
കഠ്‌വ, യു.പി., ഗുജറാത്ത് തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിലും കുഞ്ഞുകുട്ടികളും, ദലിത് സമുദായത്തിലെ പെൺകുട്ടികളും, ന്യൂനപക്ഷ സമുദായങ്ങളും നിരന്തരം പീഢിപ്പിക്കപ്പെടുന്നു. ഇത്തരം ക്രൂരകൃത്യങ്ങൾ നിയന്ത്രിക്കേണ്ടവർ തന്നെ പ്രതികളായി മാറുന്ന സംഭവം വേദനയുടെ തീവ്രത കൂട്ടുന്നതായും യോഗം വിലയിരുത്തി.
കഠ്‌വ സംഭവത്തില്‍ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടാണ് അനുസ്‌മരണ യോഗം നടത്തിയത്.
തീർത്ഥാടനകേന്ദ്രം ഡയറക്‌ടർ മോൺ. ഡോ.വിൻസെന്റ് കെ. പീറ്റർ യോഗം ഉത്‌ഘാടനം ചെയ്‌തു. സംഗമവേദിയിൽ നടന്ന മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രാർത്ഥനാ ശുശ്രൂഷയിൽ തീർത്ഥാടകരും, വിശ്വാസികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. തീർത്ഥാടന കമ്മിറ്റിയും, സംഘാടകസമിതിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.