ജോസ് മാർട്ടിൻ
ആലപ്പുഴ: തീരദേശ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ കടപ്പുറത്ത് കടലിൽ മനുഷ്യ മതിൽ നിർമ്മിച്ച് പ്രധിഷേധിച്ചു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി ഡയറക്ടർ ഫാ.ജിജു അറക്കതറ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തീരദേശ ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കത്തോലിക്കാ യുവജന പ്രസ്ഥാനം ഉറ്റകെട്ടായി മുമ്പിൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തീരദേശ ജനതയ്ക്ക് നീതി ലഭിക്കുന്നത് വരെ സമരമുഖത്ത് തുടരുമെന്നും, ഇത് ഒരു തുടക്കം മാത്രമാണെന്നും കെ.സി.വൈ.എം. സംസ്ഥാന അധ്യക്ഷൻ ശ്രീ.ഷിജോ ഇടയാടിയിൽ അറിയിച്ചു.
ആലപ്പുഴ രൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, ആലപ്പുഴ രൂപത ഡയറക്ടർ ഫാ. തോമസ് മണിയാപൊഴിയിൽ, ആലപ്പുഴ രൂപത പ്രസിഡന്റ് വർഗീസ് മാപ്പിള എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡെലിൻ ഡേവിഡ്, ലിനു വി. ഡേവിഡ്, സ്മിത ആന്റണി, ലിനറ്റ് വര്‍ഗ്ഗീസ്, സി.റോസ് മെറിൻ sd എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം സ്വന്തം മണ്ണും, തൊഴിലും നഷ്ട്ടപ്പെടുന്ന അതിജീവനത്തിനും, ഉപജീവനത്തിനുമായി പോരാടുന്ന കടലിന്റെ മക്കൾക്ക് നീതി ലഭിക്കണമെന്ന ആവശ്യപ്പെട്ട് കേരളത്തിലെ മുപ്പത്തി രണ്ട് കത്തോലിക്കാ രൂപതകളിലും തീരദേശ ജനതയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണവും മറ്റു പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.