
ഫാ.ജോൺസൺ പുത്തൻവീട്ടിൽ
ആലപ്പുഴ: തീരത്തിന്റെ കണ്ണീരുകാണാത്ത സർക്കാരിനും ജില്ലാഭരണമകൂടത്തിനുമെതിരെ പുരോഹിതരും മീൻപിടുത്തക്കാരും ചേർന്ന് കടലിൽ നിൽപുസമരം നടത്തുന്നു. നാളെ 19.06.2019 ബുധനാഴ്ച രാവിലെ 11-മണിക്ക് ഒറ്റമശ്ശേരി കടലിലാണ് സമരം സംഘടിപ്പിക്കുക. ഒറ്റമശ്ശേരി, ചെല്ലാനം, മറുവക്കാട് പ്രദേശങ്ങളിൽ കടൽ കവർന്നെടുക്കുന്ന ഭവനങ്ങളെ അടിയന്തിരമായി കല്ലടിച്ച് സംരക്ഷിക്കണമെന്ന തീരത്തിന്റെ മുറവിളി കേൾക്കാൻ ആരും തയ്യാറാകുന്നില്ലായെന്ന രോദനവുമായാണ് പുരോഹിതരും മീൻപിടുത്തക്കാരും സംയുക്തമായി കടലിൽ നിൽപ്പുസമരാഹ്വാനവുമായി മുന്നോട്ട് വരുന്നത്.
തീരസംരക്ഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പേരിലുള്ള കെടുകാര്യസ്ഥതമൂലം ഒറ്റമശ്ശേരിയിൽ മാത്രം 13 വീടുകളാണ് തകരുകയെന്ന് സമരസമിതി പറയുന്നു. ചെല്ലാനം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് നടത്തിയ സമരത്തെ ഭരണകൂടം മുഖവിലയ്‌ക്കെടുക്കാത്ത സാഹചര്യത്തിലാണ് മറ്റ് ഗദ്യന്തരങ്ങളില്ലാതെ പുരോഹിതരും മീൻപിടുത്തക്കാരും ചേർന്ന് ഇത്തരമൊരു സാഹസിക സമരത്തിനിറങ്ങുന്നത്.
ഇനിയെങ്കിലും ഉദ്യോഗസ്ഥരും ഭരണാധികാരികളും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ സമരം. മോൺ.പയസ്സ് ആറാട്ടുകുളം, ഫാ.സേവ്യർകുടിയാംശ്ശേരി, ഫാ.ജസ്റ്റിൻകുരിശിങ്കൽ, ഫാ.സെബാസ്ററ്യൻ പുന്നയ്ക്കൽ, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ശ്രീ.ജയിംസ് ചിങ്കുതറ, ശ്രീ.രാജു ഈരേശ്ശരിയും, സോഷ്യൽ ആക്ഷൻ, കെ.സി.വൈ.എം.തുടങ്ങിയ സംഘടനകളും സമരത്തിന് നേതൃത്വത്തോടൊപ്പം മുനിരയിലുണ്ടാകും.
പ്രളയകാലത്തെ കേരളത്തിന്റെ രക്ഷാസൈനികരെന്നു വിശേഷിപ്പിക്കപ്പെട്ട തീരമക്കളെ സംരക്ഷിക്കുന്നതിൽ കാട്ടുന്ന അലംഭാവത്തോട് മത-രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കെടുക്കുമെന്ന് സമര സമിതി പറഞ്ഞു. രാവിലെ 11-ന് ഒറ്റമശ്ശേരിയിൽ നിന്നാണ് സമരാരംഭം.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.