Categories: Kerala

കടലോരത്തെ സൗജന്യ റേഷൻ, സർക്കാർ നിലപാട് അപഹാസ്യം; ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ

കടലോരത്തെ സൗജന്യ റേഷൻ, സർക്കാർ നിലപാട് അപഹാസ്യം; ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: കടലാക്രമണം മൂലം എല്ലാം നഷ്ടപ്പെട്ട തീരദേശ ജനതയ്ക്ക് സൗജന്യ റേഷൻ വിതരണം നൽകുന്നത് അൻപത് മീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക്  മാത്രമാക്കി നിജപ്പെടുത്തിയ സർക്കാർ  നടപടി അപഹാസ്യമെന്ന് ആലപ്പുഴ രൂപതാ മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ.

അൻപത് മീറ്ററിനുള്ളിൽ മാത്രമല്ല മത്സ്യത്തൊഴിലാളികൾ താമസിക്കുന്നത്. കടലാക്രമണം മൂലം കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ഒരൊറ്റ വള്ളം പോലും കടലിൽ പണിക്ക് പോയിട്ടില്ല. തീരം പട്ടിണിയിലായിരിക്കെ ആരുടെ ഉപദേശപ്രകാരമാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു അപ്രായോഗ്യമായ നിലപാട് എടുത്തതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.

കടലാക്രമണം മൂലം എല്ലാം നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോഴും ജില്ലയിലെ  ഒരൊറ്റ മന്ത്രിമാർ പോലും സംഭവ സ്ഥലം സന്ദർശിക്കാൻ തയ്യാറായിട്ടില്ല എന്നും ബിഷപ്പ് കുറ്റപ്പെടുത്തി.

ചെറിയ പൊഴി, കാട്ടൂർ, കോർത്തശ്ശേരി, പൊള്ളത്തെ, ആയിരം തൈ, തയ്ക്കൽ, ഒറ്റമശ്ശേരി എന്നീ കടലാക്രമണം രൂക്ഷമായുള്ള സ്ഥലങ്ങളിൽ പുലിമുട്ടോടുകൂടിയ കടൽഭിത്തികൾ നിർമ്മിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉടൻ തയ്യാറാവണം. ചെത്തി ഹാർബർ എന്ന് പറഞ്ഞ് കടലിൽ കോടിക്കണക്കിന് രൂപയുടെ കല്ലിട്ടവർ    അവിടെ എന്തു ഗുണപരമായ മാറ്റമാണ് ഉണ്ടായതെന്ന് പൊതുസമൂഹത്തോട് പറയാൻ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

അർത്തുങ്കൽ, ചെല്ലാനം ഫിഷിംഗ് ഹാർബറുകൾ അടിയന്തിരമായി പൂർത്തിയാക്കുകയും വികസിപ്പിക്കുകയും ചെയ്യാൻ കേന്ദ്ര, സംസ്ഥാന ഗവർമെന്റുകൾ  തയ്യാറാവണമെന്നും, തീരത്തെ അവഗണിച്ചാൽ മറ്റൊരു സുനാമി സമരത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.

യോഗത്തിൽ സഹായ മെത്രാൻ ജയിംസ് ആനാപറമ്പിൽ, വികാരി ജനറൽ പയസ് ആറാട്ടുകുളം, അത്മായ കമ്മീഷൻ രൂപത സെക്രട്ടറി രാജു ഈരേശ്ശേരിൽ, കെ.എൽ.സി.എ. രൂപത പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ, കെ.സി.വൈ.എം. രൂപത പ്രസിഡന്റ് നിധിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

6 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago