ഫാ.ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍
ആലപ്പുഴ: കടലാക്രമണം മൂലം ദുരിതഅനുഭവിക്കുന്ന തീരദേശവാസികള്‍ക്ക് വേണ്ടി ആലപ്പുഴ രൂപതയിലെ എല്ലാ ദേവാലയങ്ങളും ഞായറാഴ്ച്ച (23/06/2019) പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ആലപ്പുഴ രൂപത ആഹ്വാനം ചെയ്യുന്നു. സര്‍ക്കാര്‍ തീരത്തെ കൈഒഴിയുന്ന സാഹചര്യത്തില്‍, സർക്കാരിന്റെ കണ്ണ് തുറക്കുന്നതുവരെ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുവാനും, ശക്തമായ പ്രതിക്ഷേധം തീരത്തുടനീളം വ്യാപിപ്പിക്കുവാനും തീരുമാനിച്ചതിന്റെ ഭാഗമായാണ് പരിശുദ്ധ ദിവ്യകാരുണ്യ തിരുനാള്‍ ദിനമായ ഞായറാഴ്ച്ച രൂപതയിലെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ രൂപതയുടെ ആഹ്വാനം.
ആലപ്പുഴ രൂപതാ കാര്യാലയത്തിൽ രൂപത വികാരി ജനറല്‍ മോൺ.പയസ് ആറാട്ടുകുളത്തിന്റെ അദ്ധ്യക്ഷതയില്‍ രൂപതാ സോഷ്യല്‍ ആക്ഷന്‍ ടീം ചേർന്ന അടിയന്തര യോഗം സര്‍ക്കാരിന്റെ പ്രതികൂല നിലപാടില്‍ ശക്തമായി പ്രതിക്ഷേധിക്കുകയും, തീരദേശവാസികള്‍ നേരിടുന്ന പ്രശ്നങ്ങൾ ചര്‍ച്ചചെയുകയും ചെയ്തു.
അതുപോലെ, ആലപ്പുഴ രൂപത ചെല്ലാനത്ത് നടത്തിയ ‘പഞ്ചായത്ത് ഓഫീസ് ഉപരോധ സമര’വും, ഒറ്റമശേരിയില്‍ നടത്തിയ ‘കടലില്‍ നില്‍പ്പ് സമര’വും വിലയിരുത്തി. പൊതു സമൂഹത്തിലും അധികാര കേന്ദ്രങ്ങളിലും തീരത്തിന്റെ മുഴുവന്‍ വേദനയും എത്തിക്കാന്‍ സാധിച്ചുവെന്ന് യോഗത്തിൽ വിലയിരുത്തി. എന്നാല്‍ ഈ വിഷയത്തില്‍ വാഗ്ദാനങ്ങള്‍ അല്ലാതെ കടല്‍ക്ഷോപത്തില്‍ തകര്‍ന്നടിയുന്ന വീടുകളെ സംരക്ഷിക്കാന്‍ യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. സാങ്കേതികത്വവും, കല്ല് കിട്ടാനില്ല എന്ന സ്ഥിരംപല്ലവിയിലൂടെയും സര്‍ക്കാര്‍ തീരത്തെ കൈഒഴിയുന്ന സാഹചര്യത്തില്‍, സർക്കാരിന്റെ കണ്ണ് തുറക്കുന്നതുവരെ ഇനിയും കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകണമെന്നും, ശക്തമായ പ്രതിക്ഷേധം തീരത്തുടനീളം വ്യാപിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
വീടും തൊഴിലും നഷ്‌ടപ്പെട്ട്, തങ്ങളുടെ വീടുകളില്‍ കിടന്നുറങ്ങാന്‍ സാധിക്കാത്ത നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി രാവിലെ ദിവ്യബലിയോടനുബന്ധിച്ചു നടത്തുന്ന ഈ പ്രാര്‍ത്ഥനയില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ആലപ്പുഴ രൂപതാ സഹായ മെത്രാന്‍ ഡോ.ജെയിംസ് ആനാപറമ്പില്‍ പിതാവ് ആഹ്വാനം ചെയ്തു.
സ്വന്തം ലേഖകന് ഭുവനേശ്വര് : കോണ്ഫറന്സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്റായി കര്ദ്ദിനാള് ഫിലിപ്പ് നേറി…
സ്വന്തം ലേഖകന് ഭൂവനേശ്വര് : ലത്തീന് ദിവ്യബലിക്കുപയോഗിക്കുന്ന റോമന് മിസാളിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില് നടക്കുന്ന…
യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള് പൂര്ത്തിയായപ്പോള്, അവര് അവനെ കര്ത്താവിനു സമര്പ്പിക്കാന് ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…
അനില് ജോസഫ് വത്തിക്കാന് സിറ്റി : അമേരിക്കയില് വിമാനാപകടത്തില് മരിച്ചവര്ക്ക് ആദരാഞ്ജലികളും പ്രാര്ഥനയുമായി ഫ്രാന്സിസ് പാപ്പ. വാഷിംഗ്ടണ് ഡിസിയിലെ പൊട്ടോമാക്…
അനില് ജോസഫ് വത്തിക്കാന് സിറ്റി : പാവപ്പെട്ടവരെയും ദുര്ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന് കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്മ്മിപ്പിച്ച്…
അനില് ജോസഫ് ഭുവനേശ്വര് (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില് കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന് ആര്‍ച്ച് ബിഷപ്പും സിസിബിഐ…
This website uses cookies.