Categories: Diocese

ഓശാനഞായർ ആചരിച്ച്‌ ദേവാലയങ്ങൾ; വിശുദ്ധ വാരത്തിന്‌ തുടക്കമായി

ഓശാനഞായർ ആചരിച്ച്‌ ദേവാലയങ്ങൾ; വിശുദ്ധ വാരത്തിന്‌ തുടക്കമായി

നെയ്യാറ്റിൻകര: ക്രിസ്‌തുനാഥൻ കഴുതപ്പുറത്ത്‌ സൈത്തിൻ കൊമ്പുകളും ജയ്‌വിളികളുമായി ജറുസലേമിലേക്ക്‌ നടത്തിയ രാജകീയ പ്രവേശനത്തിന്റെ അനുസ്‌മരണയിൽ ഇന്ന്‌ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു. ഇതോടൊപ്പം പീഡാനുഭവ സ്‌മരണ പുതുക്കി വിശുദ്ധ വാരത്തിനും തുടക്കമായി.

നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഓശാന ഞായർ തിരുകർമ്മങ്ങൾക്ക്‌ രൂപതാ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ മുഖ്യ കാർമികത്വം വഹിച്ചു. രാവിലെ നെയ്യാറ്റിൻകര പരിശുദ്ധ മാതാവിന്റെ കുരിശടിയിൽ ബിഷപ്‌ കുരുത്തോല ആശീർവദിച്ചു തുടർന്ന്‌ ബസ്റ്റാന്റ്‌ ജംഗ്‌ഷൻ, ആലുമ്മൂട്‌ ജംഗ്‌ഷൻ, കോൺവെന്റ്‌ റോഡ്‌ വഴി കുരുത്തോല പ്രദക്ഷിണം ദേവാലയത്തിൽ സമാപിച്ചു.

തുടർന്ന്‌ നടന്ന ആഘോഷമായ ദിവ്യബലിക്കും ബിഷപ്‌ മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌, ഇടവക വികാരി മോൺ. വി. പി. ജോസ്‌ തുടങ്ങിയവർ സഹകാർമ്മികരായി.

തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ കുരിശുമല റെക്‌ടർ മോൺ. വിൻസെന്റ്‌ കെ. പീറ്റർ മുഖ്യ കാർമികത്വം വഹിച്ചു.
തീർത്ഥാടന കേന്ദ്രങ്ങളായ  കമുകിൻകോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയത്തിൽ ഫാ. വൽസലൻ ജോസും വ്‌ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ദേവാലയത്തിൽ ഫാ. എസ്‌. എം. അനിൽകുമാറും മുഖ്യകാർമികത്വം വഹിച്ചു.

പേയാട്‌ സെന്റ്‌ സേവ്യർ ദേവാലയത്തിൽ ഫാ. ജോയിസാബുവും മേലാരിയോട്‌ വിശുദ്ധ മദർതെരേസാ ദേവാലയത്തിൽ ഡോ. അലോഷ്യസും, മാറനല്ലൂർ സെന്റ്‌ പോൾസ്‌ ദേവാലയത്തിൽ ഫാ. എ. ജി. ജോർജ്ജും, കൊപ്പം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ. രതീഷ് മാർക്കോസും തിരുകർമ്മങ്ങൾക്ക്‌ നേതൃത്വം നൽകി.

അതേസമയം, പാറശാല മലങ്കര കത്തോലിക്കാ രൂപതാ ബിഷപ്‌ തോമസ്‌ മാർ യൂസേബിയൂസ്‌ പനച്ചമൂട്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിൽ കുരുത്തോല ഞായർ തിരുകർമ്മങ്ങൾക്ക്‌ നേതൃത്വം നൽകി.

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

3 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

1 week ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago