Categories: Diocese

ഒരുക്കങ്ങൾ പൂർത്തിയായി; തെക്കൻ കുരിശുമല തീർത്ഥാടനത്തിലേക്ക്‌

ഒരുക്കങ്ങൾ പൂർത്തിയായി; തെക്കൻ കുരിശുമല തീർത്ഥാടനത്തിലേക്ക്‌

നെയ്യാറ്റിൻകര: തീർത്ഥാടകരെ വരവേൽക്കാൻ തെക്കൻ കുരിശുമലയും അടിവാരവും ഒരുങ്ങി. ‘കുരിശ്: മനുഷ്യ മഹത്വത്തിന്റെ പ്രതീകം’ സന്ദേശമാക്കി 11-ന് ആരംഭിക്കുന്ന 61–ാമത് തീർഥാടനം എട്ടുനാൾ നീണ്ടുനിൽക്കും. പെസഹവ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലും തീർഥാടനം ഉണ്ടായിരിക്കും.       ഓശാന ഞായറിനു തൊട്ടുമുൻപുള്ള ഞായറാഴ്ചയാണു പ്രധാന തീർത്ഥാടനദിനമായി ആചരിക്കുന്നത്. ക്രിസ്തുദേവൻ അന്ത്യനാളുകളിൽ അനുഭവിച്ച പീഡനങ്ങൾ തങ്ങളുടേതാക്കി മാറ്റിയാണു തീർത്ഥാടകരുടെ മലകയറ്റം.

സമുദ്രനിരപ്പിൽനിന്നു മൂവായിരം അടി ഉയരമുള്ള മലയുടെ നെറുകയിലാണു പ്രധാനകുരിശ്. മലഞ്ചെരുവിലൂടെ നീളുന്ന പാതയോരത്തെ 13 കുരിശുകളെയും വണങ്ങിയാണു തീർത്ഥാടകർ പ്രധാനകുരിശിനടുത്തെത്തുന്നത്. ജാതിമത ഭേദമെന്യേ, ദേശത്തിന്റെ അനുഷ്ഠാനമായി മാറിയിരിക്കുകയാണ് തെക്കൻകുരിശുമല തീർത്ഥാടനം.

തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി ഇന്നലെ ഡപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥ പ്രതിനിധികളുടെ അവലോകനയോഗം ചേർന്നു. പൊലീസ്, റവന്യു, അഗ്നിശമനസേന, കെ.എസ്
.ആർ.ടി.സി., മോട്ടോർട്രാൻസ്പോർട്ട്, ഗ്രാമപഞ്ചായത്ത്, വാട്ടർ അതോറിറ്റി, ഭക്ഷ്യസുരക്ഷ, വൈദ്യുതി വകുപ്പുകളിൽനിന്ന് ഉദ്യോഗസ്ഥർ പങ്കെടുത്തു.

തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നു വകുപ്പുകളെ പ്രതിനിധീകരിച്ചെത്തിയവർ ഉറപ്പുനൽകി. മലമുകളിൽ വരെ കുടിവെള്ളലഭ്യത ഉറപ്പാക്കും. സമീപ ഡിപ്പോകളിൽനിന്നെല്ലാം കെ.എസ്.ആർ.ടി.സി. തീർത്ഥാടനഗരിയിലേക്കു പ്രത്യേക സർവീസുകൾ നടത്തും.

തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ സർവീസുകളുമുണ്ടാകും. കുരിശുമലയിലേക്കു നീളുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൊതുമരാമത്തുവകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കും. കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിച്ചു തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കും. അഞ്ഞൂറോളം വൊളന്റിയർമാരുടെ സേവനവും തീർത്ഥാടകർക്കു ലഭിക്കും.

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago